Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

മികച്ച സാമ്പത്തിക നേട്ടം,ഗൾഫിലെ വിമാനക്കമ്പനികളിൽ കാത്തിരിക്കുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ

28-05-2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി / ദോഹ : ഉപരോധം,കോവിഡ് മഹാമാരി എന്നിവയുണ്ടാക്കിയ കടുത്ത പ്രതിസന്ധിക്ക് ശേഷം ഗൾഫ് രാജ്യങ്ങളിലെ വിമാനകമ്പനികൾ വൻ നേട്ടമുണ്ടാക്കിത്തുടങ്ങിയതോടെ ഇന്ത്യക്കാർക്ക് ഉൾപെടെ വരും നാളുകളിൽ തൊഴിലവസരങ്ങൾ വർധിക്കുമെന്ന് വിലയിരുത്തൽ.മികച്ച സാമ്പത്തിക നേട്ടത്തിന്റെ ചുവടുപിടിച്ചാണ് ഗൾഫിലെ വിവിധ വിമാനക്കമ്പനികൾ കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നത്. വരും വർഷങ്ങളിൽ വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉറപ്പാണെന്ന അയാട്ട വിലയിരുത്തൽ കൂടി മുൻനിർത്തിയാണ് പുതിയ നിയമനങ്ങൾ. ഇന്ത്യയിലെ ചില വിമാന കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഗൾഫിൽ വ്യോമയാന മേഖലയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നത്.

യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബൈ എന്നിവക്കു ചുവടെ പുതിയ റിക്രൂട്ട്മെൻറ്നടപടികൾ ഉൗർജിതമാണ്. ദുബൈയുടെ വ്യോമയാന കമ്പനിയായ എമിറേറ്റ്സ് ഗ്രൂപ്പ് പോയ സാമ്പത്തിക വർഷം 10.9 ബില്യൺ ദിർഹമാണ് ലാഭം നേടിയത്. ജീവനക്കാർക്ക് ആറു മാസത്തെ ബോണസ് നൽകിയും കൂടുതൽ തൊഴിലവസരങ്ങൾ നൽകി കമ്പനി വിപുലപ്പെടുത്തിയുമാണ് എമിറേറ്റ്സ് നേട്ടം ആഘോഷിക്കുന്നത്.

മറ്റു വിമാന കമ്പനികളും മികച്ച ലാഭത്തിലാണ്. നടപ്പുവർഷം ആയിരം തൊഴിലവസരങ്ങൾ ഒരുക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. 21 വയസാണ്നിയമനം ലഭിക്കാനുള്ള പ്രായപരിധി. മികച്ച വേതനവും ആനുകൂല്യങ്ങളുമാണ് കമ്പനി മുന്നോട്ടു വെക്കുന്നത്. ഇത്തിഹാദ്, എയർ അറേബ്യ കമ്പനികളും കൂടുതൽ പേരെ നിയമിക്കാനുള്ള ഒരുക്കത്തിലാണ്.

ഖത്തർ എയർവേസ്, സൗദി എയർലൈൻസ് എന്നിവയും പുതുതായി ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കും. ലോകത്തെ കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ വിപുലപ്പെടുത്താനുള്ള ഗൾഫ് വിമാന കമ്പനികളുടെ നീക്കവും കൂടുതൽ തൊഴിലവസരങ്ങൾ തുറക്കും. ഇന്ത്യൻ സെക്ടറിൽ കൂടുതൽ റൂട്ടുകളിൽ പറക്കാൻ ഗൾഫ് വിമാന കമ്പനികൾ സന്നദ്ധത അറിയിച്ചതാണ്. എന്നാൽ ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഗൾഫിൽ തന്നെ കൂടുതൽ ബജറ്റ് വിമാന കമ്പനികളുടെ രംഗപ്രവേശവും വ്യോമയാന മേഖലക്ക് ഗുണം ചെയ്യും. നടപ്പുവർഷം യാത്രക്കാരുടെ എണ്ണത്തിൽ ചുരുങ്ങിയത് 18 ശതമാനം വർധന ഉണ്ടാകുമെന്നാണ് അയാട്ടയുടെ വിലയിരുത്തൽ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe