Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി 

May 05, 2024

news_malayalam_mofa_updates

May 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ വിദേശകാര്യ മന്ത്രാലയം (MOFA) പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മദിയാണ് ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾക്കനുസൃതമായി നിർമ്മിച്ച പുതിയ വെബ്സൈറ്റ് ഇന്ന് (ഞായർ) ലോഞ്ച് ചെയ്തത്. 

വെബ്‌സൈറ്റിൽ ഖത്തർ നയതന്ത്ര ദൗത്യങ്ങളുടെ വാർത്തകൾ, ഇവൻ്റുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ, രാജ്യത്തിന്റെ എല്ലാ നയതന്ത്ര ദൗത്യങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക ഡാറ്റകളും വിവരങ്ങളും ലഭ്യമാകും.

അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള നിരവധി നൂതന ഇ-സേവനങ്ങൾ പുതിയ സൈറ്റ് വാഗ്ദാനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ നഈമി പറഞ്ഞു.

അപേക്ഷകർക്ക് നാഷണൽ ഓതൻ്റിക്കേഷൻ സിസ്റ്റം (NAS) ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കാനും ഖത്തർ പോസ്റ്റുമായി സഹകരിച്ച് രേഖകൾ കൈമാറാനും കഴിയും. ഗവൺമെൻ്റ് കോൺടാക്റ്റ് സെൻ്ററുമായി (109) സഹകരിച്ച് ഒമ്പത് ഭാഷകളിൽ 24 മണിക്കൂറും സേവനം നൽകുന്നതാണ് പുതിയ വെബ്‌സൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പുതിയ വെബ്‌സൈറ്റ് അതിൻ്റെ ആദ്യ ഘട്ടത്തിൽ MOFA യുടെ ഡാറ്റയ്ക്കുള്ള റഫറൻസും ഓപ്പൺ ആർക്കൈവുമായി പ്രവർത്തിക്കുമെന്നും രണ്ടാം ഘട്ടത്തിൽ ഫോട്ടോ ഗാലറിയിലേക്കും ഡോക്യുമെൻ്റ് ചെയ്യുന്ന പേജിലേക്കും വികസിപ്പിക്കുമെന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷ്മി പറഞ്ഞു. അടുത്ത ഘട്ടത്തിൽ വെബ്‌സൈറ്റിൻ്റെ ഉള്ളടക്കം സ്പാനിഷിലും ഫ്രഞ്ചിലും ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News