Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി

May 05, 2024

news_malayalam_hajj_visa_restricted_to_mecca_medina_and_jeddah

May 05, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: ഹജ്ജ് വിസകള്‍ ജിദ്ദ, മദീന, മക്ക എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി. ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ത്ഥാടകരെ അനുവദിക്കുന്ന ഏക വിസ ഹജ്ജ് വിസയാണെന്നും സൗദി ഹജ്ജ്- ഉംറ മന്ത്രാലയം വ്യക്തമാക്കി. ജിദ്ദ, മദീന, മക്ക എന്നീ നഗരങ്ങള്‍ക്ക് പുറത്തേക്കുള്ള യാത്ര, താമസം , ജോലി എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും മന്ത്രാലയം പറഞ്ഞു. 

ഹജ്ജ് പെര്‍മിറ്റ് ആവശ്യമുള്ള ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെയുള്ള എല്ലാ അന്താരാഷ്ട്ര സന്ദര്‍ശകരും ഹജ്ജ് വിസ നേടിയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. വിസകള്‍ക്ക് ഹജ്ജ് സീസണിന്റെ കാലയളവിലേക്ക് മാത്രമേ സാധുത അനുവദിക്കൂ. വിസാ കാലയളവില്‍ ഉംറ നിര്‍വഹിക്കുന്നതിനോ പണമടച്ചതോ ശമ്പളമില്ലാത്തതോ ആയ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാനോ ഉടമകളെ അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഹജ്ജ് വിസകളുടെ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ അനുവദിക്കും. അപേക്ഷകര്‍ ദുല്‍ഹജ്ജ് 7ന് (ജൂണ്‍ 13) മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News