May 02, 2024
May 02, 2024
ദോഹ: ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇവരെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. ഓഡിറ്റ് ബ്യൂറോയുടെ ഏകോപനത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിസ്ഥലത്തിന് പുറത്തുള്ള സമയത്ത് ഓഫീസിലാണെന്ന് കാണിക്കാനും, തൊഴിലുടമയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തങ്ങൾക്ക് നൽകേണ്ടതില്ലാത്ത വേതനം കൈപ്പറ്റാനും ഇവർ ഹാജർ സമയം കൃത്രിമം കാണിച്ചതായി കണ്ടെത്തി.
അന്വേഷണത്തിൽ, അവരിൽ ഒരാൾ ജോലിസ്ഥലത്ത് നിന്നും പുറത്തുകടക്കുന്ന സമയവും പ്രതികൾ ഓരോരുത്തരുടെയും തൊഴിൽ കാർഡ് മുഖേന രേഖപ്പെടുത്തിയതായി കണ്ടെത്തി. പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുക, ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്നും, ഇതിന് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F