Breaking News
ക്രൂരമായ കൊലപാതകം വീഡിയോയിൽ പകർത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ,അവയവങ്ങൾ നീക്കം ചെയ്യുന്നത് വരെ കാമറയിൽ പകർത്തി  | ഒമാനില്‍ ആള്‍മാറാട്ടം നടത്തി പ്രവാസികളെ ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍  | ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരിക്ക് | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ബഹ്റൈനിൽ വാഹനാപകടം; മൂന്നു പേർ മരിച്ചു | ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല |
ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളി ഇസ്രായേല്‍

February 08, 2024

news_malayalam_hamas_ceasefire_instructions_denied_by_hamas

February 08, 2024

ന്യൂസ്‌റൂം ഡെസ്‌ക്

തെല്‍ അവീവ്: ഗസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച ഹമാസിന്റെ നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ പരാജയപ്പെടുത്താതെ പിന്‍മാറില്ലെന്നും, ഭാവിയില്‍ ഗസ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് യുദ്ധ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു.

നിലവിലെ സ്ഥിതിയില്‍ മാസങ്ങള്‍ക്കകം ഗസയില്‍ ഇസ്രായേല്‍ സേനയ്ക്ക് സമ്പൂര്‍ണ വിജയം നേടാനാകുമെന്നും നെതന്യാഹു അവകാശപ്പെട്ടു. ഇന്ന് ചേരുന്ന ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിര്‍ദേശം ചര്‍ച്ച ചെയ്യും.

ഇന്നലെ ചേര്‍ന്ന മിനി മന്ത്രിസഭാ യോഗത്തില്‍ ഹമാസ് വ്യവസ്ഥകള്‍ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകള്‍ക്കനുസൃതമായുള്ള വെടിനിര്‍ത്തല്‍ തള്ളാനാണ് സാധ്യത. അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ തുടര്‍ നടപടികള്‍ക്കായി ഹമാസ് സംഘം കൈറോയിലേക്ക് തിരിക്കും. ഹമാസ് നേതാവ് ഒസാമ ഹംദാനാണ് ഇക്കാര്യം അറിയിച്ചത്.

ഇസ്രായേലി ബന്ദികളുടെ മോചനത്തിനും സമ്പൂര്‍ണ വെടിനിര്‍ത്തലിനുമായി 45 ദിവസം വീതമുള്ള മൂന്നുഘട്ട പദ്ധതിയാണ് ഹമാസ് മുന്നോട്ടുവെച്ചത്. നാലര മാസം നീളുന്ന വെടിനിര്‍ത്തല്‍ കാലയളവിനിടെ എല്ലാ ബന്ദികളെയും കൈമാറുമെന്നും അതോടെ ഇസ്രായേല്‍ സൈന്യം പൂര്‍ണമായി ഗസയില്‍ നിന്ന് പിന്മാറണമെന്നുമാണ് ഹമാസിന്റെ നിര്‍ദേശം.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News