Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു

April 27, 2024

news_malayalam_russia_ukraine_conflict

April 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: യുക്രൈനിലെ പ്രധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി യുക്രൈനിയന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസിന് മൂന്ന് മില്യണ്‍ ഡോളര്‍ നല്‍കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തറും യുക്രൈനിയന്‍ പാര്‍ലമെന്റ് മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസും തമ്മിലുള്ള പങ്കാളിത്ത യോഗത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിന്‍ത് റാഷിദ് അല്‍ ഖാതറാണ് ഇക്കാര്യം അറിയിച്ചത്.

മോണിറ്ററിംഗ് വിദഗ്ധരെ നിയമിക്കുന്നതിനും, യുക്രൈനിലുടനീളം പ്രാദേശിക ഓഫീസുകള്‍ സ്ഥാപിക്കുന്നതിനും, പിന്തുണയ്ക്കുന്നതിനും ഉള്‍പ്പെടെ നിരവധി സുപ്രധാന സംരംഭങ്ങള്‍ക്ക് ഫണ്ടിംഗ് പ്രാപ്തമാക്കുമെന്ന് ലുൽവ ബിന്‍ത് റാഷിദ് പറഞ്ഞു. നിലവിലുള്ള സംഘര്‍ഷം ബാധിച്ച കുടുംബങ്ങളെയും കുട്ടികളെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക ശാക്തീകരണം എന്നീ മേഖലകളില്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി നിരവധി പ്രാദേശിക, ആഗോള സംരംഭങ്ങള്‍ ഖത്തര്‍ ആരംഭിച്ചതായും ലുൽവ കൂട്ടിച്ചേർത്തു‍. നാല് ഓപ്പറേഷനുകളിലൂടെ യുക്രൈനിയന്‍ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി കൂട്ടിച്ചേര്‍ക്കാൻ‍ മധ്യസ്ഥ ശ്രമങ്ങളിലൂടെ ഖത്തര്‍ മുമ്പ് വിജയിച്ചിട്ടുണ്ടെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

കൂടാതെ, ഈ കുടുംബങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ആരോഗ്യ- വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമായി സമഗ്രമായ മെഡിക്കല്‍, മാനസിക, സാമൂഹിക പിന്തുണ നല്‍കി ഖത്തര്‍ നിലവില്‍ ഇരുവശത്തുമുള്ള ഏകദേശം 20 കുടുംബങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നുണ്ടെന്നും ലുൽവ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News