Breaking News
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു 

May 09, 2024

news_malayalam_local_association_in_qatar

May 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മായി രൂപീകരിച്ച മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ -ഖത്തർ ( മെജസ്റ്റിക്  മലപ്പുറം ) മെഗാ ലോഞ്ച് മെയ് 30,31 തിയ്യതികളിലായി ദോഹയിൽ നടക്കും.പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.

പ്രസിഡന്റ് നിഹാദ് അലിയുടെ അധ്യക്ഷതയിൽ മെജസ്റ്റിക് ഉപദേശക സമിതി ചെയർമാൻ അഷ്‌റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാനായി ഹൈദർ ചുങ്കത്തറയുംയെയും ജനറൽ കൺവീനറായി നിഹാദ് അലിയെയും തെരെഞെടുത്തു .

കൺവീനർമാരായി വിനോദ് പുത്തൻവീട്ടിൽ, മുനിഷ് എ സി, സന്ദീപ് ഗോപിനാഥ് , ജാൻസി റാണി, റിയാസ് അഹമ്മദ്, ജിതിൻ ചാക്കോത്ത്, ഷാഫി പാറക്കൽ , ആഷിഖ് എ.കെ  ,സലാം സി എ, അഷറഫ് വാകയിൽ, ഇസ്മയിൽ ,സൽമാൻ മഞ്ചേരി , മുഹമ്മദ് സുജീർ  , ലുത്ഫി കലമ്പൻ , മൻസൂർ, പൂളക്കൽ മുസ്തഫ ,നൗഷാദ് അലി , ശീതൾ പ്രശാന്ത്,  ആര്യ ഉണ്ണി, സജ്‌ന സാക്കി, നൗഫിറ ഹുസൈൻ, സാബിർ അഹമ്മദ്, ദിൽഷാദ് മേലാറ്റൂർ, സൈമൺ മൂത്തേടം ,സുരേന്ദ്രൻ എ.എം,റഹ്മത്തുള്ള എന്നിവരെയും ഇവരുടെ നേതൃത്വത്തിൽ 70 പേരടങ്ങുന്ന വിവിധ സബ്കമ്മിറ്റികളും രൂപീകൃതമായി.കരിച്ചു.

മെയ്-30,31 തീയതികളിലായി ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂളിലാണ് മെഗാ ലോഞ്ച് നടക്കുക.നാട്ടിൽ നിന്നുള്ള സാംസ്കാരിക സമൂഹ്യ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.കേരളത്തിലെ പ്രശസ്ത ബാൻഡ് നയിക്കുന്ന സംഗീത സന്ധ്യയും മെഗാ ലോഞ്ചിനോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുണ്ട് .അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

യോഗത്തിൽ മെജസ്റ്റിക് ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ സ്വാഗതവും ട്രഷറർ ജിതിൻ ചാക്കോത്ത് നന്ദിയും  പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News