Breaking News
ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ |
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

May 09, 2024

news_malayalam_air_india_express_flight_updates

May 09, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നതിനാൽ വിമാന സർവീസ് ഇന്നും (ഏപ്രിൽ 9, വ്യാഴാഴ്ച) മുടങ്ങി. കണ്ണൂരിൽ നിന്നുള്ള നാല് സർവീസുകൾ റദ്ദാക്കി. ഷാർജ, അബുദാബി, മസ്‌ക്കത്ത്, ദമാം സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ കരിപ്പൂരും തിരുവനന്തപുരത്തും എയർ ഇന്ത്യ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരിൽ അൽ ഐൻ, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം - മസ്ക്കത്ത് സർവീസും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ റദ്ദാക്കി. 

എയർ ഇന്ത്യ എക്‌സ്പ്രസിൽ ക്യാബിൻ ക്രൂ അംഗങ്ങളുടെ കുറവ് കാരണം ഇന്നലെ (ബുധനാഴ്ച) 80 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എയർലൈനിൻ്റെ എച്ച്.ആർ. സമ്പ്രദായങ്ങളിലെ പ്രതിഷേധമാണ് കൂട്ട അവധിക്ക് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. വിമാന കമ്പനിയിൽ നിന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡൽഹിയിലെ റീജിയണൽ ലേബർ കമ്മീഷണർ പ്രശ്‌നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് കമ്പനിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിസന്ധിയിലായ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ എയർ ഇന്ത്യ പുറപ്പെടുവിച്ചു. വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർത്ഥിച്ചു. 

“അതിഥികൾ തത്സമയ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റിലെ ‘ഫ്ലൈറ്റ് സ്റ്റാറ്റസ്’ വിഭാഗം സന്ദർശിക്കുക. നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കുകയോ അല്ലെങ്കിൽ മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, Tia-യിലോ (ചാറ്റ് ബോട്ട്), വാട്സ്ആപ്പിലോ (+91 6360012345) airindiaexpress.com-ലോ യാതൊരു ഫീസും കൂടാതെ മുഴുവൻ റീഫണ്ട് അല്ലെങ്കിൽ മറ്റൊരു തീയതിയിലേക്ക് യാത്ര പുനഃക്രമീകരിക്കാം,” എയർഇന്ത്യയുടെ ഔഗ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തിൽ കടുത്ത നടപടി കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ട്. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ജീവനക്കാരുടെ സമരത്തെ തുടർന്ന് 90ലധികം വിമാനങ്ങൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കൽ ലീവിന് പിന്നിൽ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടൽ നോട്ടീസിൽ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് (വ്യാഴം) വൈകിട്ട് നാലിന് ചർച്ച നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News