Breaking News
പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു | ഇ​സ്രാ​യേ​ൽ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കണമെന്ന ആവശ്യത്തിൽ പെട്ടെന്ന് തീരുമാനമെടുക്കില്ലെന്ന് ഫിഫ | കുവൈത്തില്‍ മയക്കുമരുന്ന് കേന്ദ്രത്തില്‍ റെയ്ഡ്; കസ്റ്റംസ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍ | ഗസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; ഖത്തർ മ്യൂസിയവും അൽബാഹിയും ചേർന്ന് ചാരിറ്റി ലേലം നടത്തി | കുവൈത്ത് ടു കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സർവീസ് അടുത്ത മാസം മുതൽ |
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു 

May 09, 2024

news_malayalam_event_updates_in_qatar

May 09, 2024

ഖദീജ അബ്രാർ 

ദോഹ. ഖത്തറിൽ മുപ്പത്തി മൂന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന മേള മെയ് 18 വരെ നീണ്ടുനില്‍ക്കും. ‘അറിവ് നാഗരികതകളെ നിര്‍മ്മിക്കുന്നു’ എന്നതാണ് പുസ്തകോല്‍സവത്തിന്റെ പ്രമേയം. ഇത്തവണ ഒമാനാണ് പ്രത്യേക അതിഥി രാജ്യം. ഉദ്ഘാടന ദിവസമായ ഇന്ന് (വ്യാഴം) രാവിലെ 11.45 മുതൽ രാത്രി 10 മണി വരെ പുസ്തകോത്സവ വേദി സന്ദർശിക്കാം. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവേശനം അനുവദിക്കും.

42 രാജ്യങ്ങളിൽ നിന്നായി 515 പ്രസാധകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്. കേരളത്തില്‍ നിന്നും സജീവ സാന്നിധ്യമായി ഇസ്ലാമിക് പബ്‌ളിഷ് ഹൗസും (ഐ.പി.എച്ച്) മേളയില്‍ പങ്കെടുക്കുന്നുണ്ട്. പ്രത്യേക നിരക്ക് ഇളവോടെ മലയാള പുസ്തകങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും സ്വന്തമാക്കാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News