Breaking News
ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു | ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി | സൗദിയിൽ ബസപകടത്തിൽ 14 പേർ മരിച്ചു | കുവൈത്തിൽ അടുത്തമാസം മുതൽ ഉച്ചജോലിക്ക് വിലക്ക് |
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം 

May 09, 2024

news_malayalam_qatar_amir_gives_medal

May 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തർ യൂനി വേഴ്‌സിറ്റി  കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡിസ്റ്റിംഗ്ഷനോട് കൂടി ബിരുദം നേടി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും നേരിട്ട് സ്വർണ്ണ മെഡൽ  സ്വീകരിച്ച സന്തോഷത്തിലാണ് നാദാപുരം നരിപ്പറ്റ സ്വദേശി ഹാനി ജസ്സിൻ  ജാഫർ. ഖത്തർ യൂണീവേസറ്റിയിൽ നിന്നും സ്കോളർഷിപ്പ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ഈ മിടുക്കൻ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയത്. ഖത്തർ കെ എം സി സി നേതാവ് ജാഫർ തയ്യിൽ-റസീന ദമ്പതികളുടെ മകനാണ്. 
ദോഹ ബിർള പബ്ലിക് സ്‌കൂളിൽ നിന്നും മികച്ച മാർക്കോടെ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഹാനിക്ക്  ബിരുദ പഠന കാലയളവിൽ ഫിഫ ഖത്തർ 2022, ഖത്തർ ഫൗണ്ടേഷൻ ഹമദ് ബിൻ ഖലീഫ സർവ്വകലാ ശാല കമ്പ്യൂട്ടർ റിസർച് ഇൻസ്റ്റിട്യൂട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ   ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചിരുന്നു.  
ഖത്തർ സർവ്വകലാശാല അങ്കണത്തിൽ നടന്ന 47ാം മത് ബിരുദധാന ചടങ്ങിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും ഹാനി സ്വർണ്ണ മെഡൽ ഏറ്റുവാങ്ങിയത്. ഏറ്റവും  ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് അമീർ നേരിട്ട് മെഡൽ കൈമാറുക.

ഖത്തർ സർക്കാർ മേഖലയിൽ ജോലി ചെയ്യുകയാണ് പിതാവ് ജാഫർ. മൂന്ന് മക്കളിൽ മൂത്തവനാണ് ഹനി. പ്രൈമറി തലം മുതൽ ഖത്തറിലാണ് പഠനം . രണ്ടാമത്തെ മകൾ ഖത്തർ യൂണിവേഴ്‌സിറ്റിയിൽ  ഇംഗ്ലീഷ് സാഹിത്യത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്.  മൂന്നാമത്ത മകൾ ഹൈഫ നീറ്റ് പരീക്ഷാ റിസൾട്ട് പ്രതീക്ഷിച്ചിരിക്കുകയാണ്.  മൊബൈൽ , വെബ് ആപ്പ്ളികേഷനിൽ പ്രത്യേക പ്രാവീണ്യമുള്ള ഹാനി ഈ രംഗത്ത് ജർമനിയിൽ ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഖത്തർ കെ.എം. സി.സി. വിദ്യാർത്ഥി കൂട്ടായ്മയായ ഗ്രീൻ ടീൻസ് പ്രവർത്തക സമിതി അംഗമായ ഹാനി ഇന്ത്യൻ എംബസ്സി , ഖത്തർ ചാരിറ്റി, ഖത്തർ മന്ത്രാലയ സംരംഭങ്ങളിൽ സന്നദ്ധ സേവകനാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News