Breaking News
യുദ്ധത്തിന്റെ ഭീകരത ഒറ്റ ഷോട്ടില്‍ പകര്‍ത്തി 'യത്തീം':അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും | ഇസ്രായേൽ കൂട്ടക്കൊല തുടരുന്നു, ഫലസ്തീൻ വിദ്യാർത്ഥികളെയും അധ്യാപകനെയും ഡോക്ടറെയും വധിച്ചു | കൊച്ചി സ്വദേശി കുവൈത്ത് വിമാനത്താവളത്തില്‍ മരിച്ചു  | കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ വയനാട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്  | ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന അമ്പരപ്പുമായി മലയാളികള്‍,വൃക്ക റാക്കാറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് | ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി | മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം: ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ മലപ്പുറം | ഗൾഫ് എയർ ബഹ്‌റൈൻ ദോഹ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു | ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹജ്ജ് വാക്‌സിനേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു | ഖത്തറിൽ പ്രവാസിയായിരുന്ന തലശേരി കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി |
ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി

May 01, 2024

news_malayalam_development_updates_in_qatar

May 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി. വിദ്യാർത്ഥികളുടെ സ്‌കൂള്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ദോഹയില്‍ ആരംഭിച്ച ഓട്ടോണോമസ് ഇ-മൊബിലിറ്റി ഫോറത്തില്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും, വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയും ചേര്‍ന്നാണ് സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്കായുള്ള രാജ്യത്തിന്റെ ആദ്യ ഇലക്ട്രിക് ബസുകള്‍ ഉദ്ഘാടനം ചെയ്തത്. 

ഉന്നത സുരക്ഷാ മാനദണ്ഡങ്ങളോട് കൂടിയ സുരക്ഷാ സവിശേഷതകളാണ് ഇലക്ട്രിക് സ്‌കൂള്‍ ബസുകളിലുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യകളിലാണ് ബസിന്റെ പ്രവര്‍ത്തനം. ഒരു വിദ്യാർത്ഥിയെ പോലും ബസിനുള്ളില്‍ തനിച്ചാക്കി ഡ്രൈവര്‍ പുറത്തു പോകില്ലെന്നതാണ് പ്രധാന സുരക്ഷാ സവിശേഷതകളിലുള്ളത്. ബസിനകത്തും പുറത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷിതമായ ഇരിപ്പിട ക്രമീകരണങ്ങള്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവയ്ക്ക് പുറമെ ഡ്രൈവര്‍ക്കും വിദ്യാർഥികള്‍ക്കും കൃത്യതയോടു കൂടിയ കാഴ്ചയും ഉറപ്പാക്കുന്നുണ്ട്. 

എല്ലാ ഇലക്ട്രിക് ബസുകളിലും ഓട്ടമാറ്റിക് ഫയര്‍ഫൈറ്റിങ് സംവിധാനം, ശീതീകരണ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റുകള്‍, എന്‍ജിന്‍ സെന്‍സര്‍ സംവിധാനം, എക്‌സ്‌റ്റേണല്‍ സെന്‍സറുകള്‍, ജിപിഎസ്, ബസിന്റെ വാതിലുകളില്‍ സെന്‍സര്‍ സംവിധാനങ്ങളോടു കൂടിയ സുരക്ഷാ ലോക്ക്, ഡ്രൈവറെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. 

ഇലക്ട്രിക് ബസ് യാത്രയെക്കുറിച്ച് വിദ്യാർത്ഥികളില്‍ അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിക്കുന്ന ക്യാമ്പയ്‌നിന്റെ ഭാഗമായി പുതിയ അധ്യയന വര്‍ഷത്തില്‍ തന്നെ പൊതുഗതാഗത കമ്പനിയായ മുവസലാത്ത് ഇ-ബസുകളുടെ പരീക്ഷണ ഓട്ടം നടത്തും. വരും തലമുറയ്ക്കായി സുസ്ഥിര, പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ലക്ഷ്യമിട്ട്  2030നകം സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ മുഴുവന്‍ പൊതു ബസുകളും ഇലക്ട്രിക് ബസുകളാക്കി മാറ്റാനുള്ള നടപടികളുടെ ഭാഗമാണിത്. ഈ വര്‍ഷം ആദ്യ പാദം അവസാനിച്ചപ്പോള്‍ ഖത്തറിലെ പൊതു ബസുകളില്‍ 73 ശതമാനവും ഇലക്ട്രിക് ബസുകളാക്കി മാറ്റിയതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2030നകം 100 ശതമാനം പൊതുഗതാഗത ബസുകളും വൈദ്യുതവല്‍ക്കരിക്കുന്നതോടെ ഗതാഗത മേഖലയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുന്ന ലോക രാജ്യങ്ങളുടെ മുന്‍നിരയില്‍ ഖത്തറും എത്തും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News