May 01, 2024
May 01, 2024
ദോഹ: ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് (ബുധൻ) അവധി പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. ഇന്ന് അവധിയായിരിക്കുമെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് സന്ദേശം അയക്കുകയായിരുന്നു. അതേസമയം, മറ്റ് സ്കൂളുകൾക് അവധിയുള്ളതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.
"പ്രിയ രക്ഷിതാക്കളെ, രാജ്യത്ത് തീവ്രമായ കാലാവസ്ഥയും കാറ്റിൻ്റെയും മഴയുടെയും ജാഗ്രതയുള്ളതിനാലും; വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ ഗ്രേഡുകളുടെയും ക്ലാസുകളും പരീക്ഷകളും ഇന്ന് (മെയ് 1) താൽക്കാലികമായി നിർത്തിവയ്ക്കും. കൂടുതൽ വിവരങ്ങൾ മാതാപിതാക്കൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ കൈമാറും: പ്രിൻസിപ്പൽ," എന്ന സന്ദേശമാണ് രക്ഷിതാക്കൾക്ക് ലഭിച്ചത്.
അതേസമയം, ഖത്തറിൽ ചൊവ്വാഴ്‌ച (ഏപ്രിൽ 30) മുതൽ കാലാവസ്ഥ മേഘാവൃതമായിരിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് (മെയ് 1) മുതൽ വ്യാഴാഴ്ച (മെയ് 2) ഉച്ചവരെ ഇടിമിന്നലിനും, ശക്തമായ കാറ്റിനും, മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം കാലാവസ്ഥയിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അധികൃതർ ഊന്നിപ്പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F