Breaking News
'ദല ഓർമ്മകൾ' സംഘാടക സമിതി രൂപീകരണ യോഗം നാളെ(മെയ് 19) പറശ്ശിനിക്കടവിൽ   | വെളിച്ചം വളണ്ടിയർ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ക്യുമാസ് 'മയ്യഴി രാവ്' മെയ് 23ന് ദോഹയിൽ  | ദുബായിൽ ട്രക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി  | വിട്ടു മാറാത്ത രോഗമുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ മെഡിക്കൽ രേഖകൾ കൈവശം സൂക്ഷിക്കണം | ഖത്തറിൽ അജ്ഞാത അന്താരാഷ്ട്ര കോളുകൾക്കെതിരെ മുന്നറിയിപ്പുമായി കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി | വ്യാജ ഹജ്ജ് സ്ഥാപനങ്ങള്‍ നടത്തിയ രണ്ട് പ്രവാസികൾ അറസ്റ്റിൽ  | ആരോഗ്യ ബോധവൽക്കരണത്തിന് പിന്തുണ,അഷറഫ് ചിറക്കലിനെ ആദരിച്ചു | കുവൈത്തിൽ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ പൗരന് വധശിക്ഷ |
സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി

May 05, 2024

news_malayalam_new_rules_in_saudi

May 05, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷന്മാർക്ക് പ്രവേശിക്കുന്നതിന് വിലക്ക്. അറ്റകുറ്റപണികൾക്ക് മാത്രമേ ഇത്തരം കടകളിൽ പുരുഷൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കൂ. സ്ത്രീകളുടെ വസ്ത്രങ്ങൾ തുന്നുന്ന കടകളിൽ സ്ത്രീകൾക്ക് മാത്രമായി ജോലി പരിമിതപ്പെടുത്തണമെന്നും വാണിജ്യമന്ത്രാലയം അറിയിച്ചു. ഇവിടെ തൊഴിലാളികളും ഗുണഭോക്താക്കളും സ്ത്രീകളായിരിക്കും. വനിത ജോലിക്കാർ ജോലി അവസാനിപ്പിച്ച് പുറത്തുപോയാൽ അറ്റകുറ്റപണികൾക്കായി പുരുഷൻമാർക്ക് പ്രവേശിക്കാം.

ഗുണഭോക്താക്കളായ സ്ത്രീകളുടെ സ്വകാര്യത കണക്കിലെടുത്ത് സ്ത്രീകളുടെ തയ്യൽ കടകൾ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്യണം. അകത്തുള്ളവരെ പുറത്തുനിന്ന് കാണാൻ കഴിയരുത്. ഷോപ്പിൻ്റെ മുൻവശത്ത് ഒരു റിസപ്ഷനും ഡിസ്പ്ലേ ഏരിയയും അനുവദിക്കണം. ജോലി സ്ഥലത്തെ ഈ ഏരിയയുമായി വേർതിരിച്ചിരിക്കണം. അകത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പാടില്ല.

തയ്യൽ കടകളിൽ എല്ലാത്തരം പുകയിലകൾക്കും നിരോധനം ഏർപ്പെടുത്തും. വാണിജ്യ രജിസ്റ്ററും സിവിൽ ഡിഫൻസ് സൗകര്യവും ഉണ്ടായിരിക്കണമെന്നും, സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

എൻട്രി, എക്സിറ്റ് റൂട്ട്, ജോലി സമയം, ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികളുടെ സ്റ്റിക്കറുകൾ, ക്യുആർ കോഡ് സ്റ്റിക്കർ, സർക്കാർ ഏജൻസികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഒഴികെ സ്റ്റോറിൻ്റെ മുൻഭാഗത്ത് മറ്റു സ്റ്റിക്കറുകൾ പതിക്കരുത്. അതേസമയം, സ്ത്രീകളുടെ തയ്യൽ കടകളിലെ ഗ്ലാസുകൾ സുതാര്യമാകരുതെന്നും നിർദ്ദേശമുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News