Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ അലി ബിൻ അലി കമ്പനിയിൽ നിരവധി ഒഴിവുകൾ,വാക് ഇൻ ഇന്റർവ്യൂ ശനിയാഴ്‌ച

25-08-2022

ദോഹ : ഖത്തറിലെ പ്രമുഖ സ്ഥാപനമായ അലി ബിൻ അലി കമ്പനിയിൽ സെയിൽസ് ഡെലിവറി ഡ്രൈവർ,മെർച്ചന്റൈസർ,വാൻ സെയിൽസ് റെപ്രസന്ററ്റീവ് തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

- എഫ്.എം.സി.ജി മേഖലയിൽ കുറഞ്ഞത് 2 വർഷം മുതൽ 3 വർഷം വരെ പ്രവർത്തിപരിചയമുള്ള ഖത്തർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

- ഖത്തറിൽ റെസിഡൻസ് വിസയും എൻ.ഒ.സിയും ഉണ്ടായിരിക്കണം.

-  പരിമിതമായെങ്കിലും മറ്റു ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്.എഫ്.എം.സി.ജി മേഖലയിൽ മൊത്തത്തിൽ 8 മുതൽ 10 വർഷം വരെ പ്രവർത്തി പരിചയവും സൂപ്പർവൈസിങ് മേഖലയിൽ കുറഞ്ഞത് 3 വർഷം പരിചയവും ഉണ്ടായിരിക്കണം

-ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

-ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.

സീനിയർ സെയിൽസ് എക്സികുട്ടീവ് തസ്തികയിലേക്ക് സെയിൽസ്/മാർക്കറ്റിങ് ഡിപ്ലോമയാണ് യോഗ്യത.

- എഫ്.എം.സി.ജിയിൽ 5 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.

- ഖത്തർ ഡ്രൈവിങ് ലൈസൻസ്.

- എൻ.ഒ.സിയോട് കൂടിയ ഖത്തർ വിസ.

ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 നും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ഓൾഡ് എയർപോർട്ട് റോഡിലെ അലി ബിൻ അലി ടവറിലെ ഓഫീസിൽ എത്തിയാണ് അഭിമുഖം നൽകേണ്ടത്.