Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു

May 04, 2024

news_malayalam_new_rules_in_qatar

May 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ) അറിയിച്ചു. പഴയ പെര്‍മിറ്റുകള്‍ക്ക് കാലാവധി തീയതി അവസാനിക്കുന്നത് വരെ നിയമസാധുത ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി‍. അംഗപരിമിതര്‍ക്കുള്ള പാര്‍ക്കിങ് ഇടങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പുതിയ വ്യവസ്ഥകൾ:-

∙ വാഹനങ്ങളുടെ മുന്‍വശത്തെ വിന്‍ഡ് ഷീല്‍ഡില്‍ ഡിസെബിലിറ്റി പാര്‍ക്കിങ് പെര്‍മിറ്റ് വ്യക്തമായും കൃത്യമായും പതിച്ചിരിക്കണം.
∙ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യണമെങ്കില്‍ വാഹനത്തിനുള്ളില്‍ നിര്‍ബന്ധമായും പെര്‍മിറ്റ് ഉടമ ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം നിയമലംഘനമായി കണക്കാക്കി പെര്‍മിറ്റ് പിന്‍വലിക്കാന്‍ ഗതാഗത വകുപ്പിന് അവകാശമുണ്ടായിരിക്കും.
∙ പാര്‍ക്കിങ് പെര്‍മിറ്റ് നഷ്ടപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഗതാഗത വകുപ്പിനെ അറിയിച്ചിരിക്കണം. നഷ്ടപ്പെട്ട പെര്‍മിറ്റ് കണ്ടുകിട്ടുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലോ ഗതാഗത വകുപ്പിന്റെ ബ്രാഞ്ചുകളിലോ ഏല്‍പ്പിക്കേണ്ടതാണ്.
∙ ഗതാഗത വകുപ്പിന്റെ സ്റ്റാംപ് പതിക്കാത്ത പെര്‍മിറ്റുകള്‍ക്ക് നിയമസാധുതയില്ല.
∙ അനധികൃതമായി പെര്‍മിറ്റ് ഉപയോഗിച്ചാല്‍ ലംഘനമായി കണക്കാക്കുകയും പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News