Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

സൗദി ആരോഗ്യവകുപ്പിന് കീഴിൽ ബി.എസ്.സി നെഴ്സുമാർക്ക് തൊഴിലവസരങ്ങൾ,ഇപ്പോൾ അപേക്ഷിക്കാം

25-02-2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : സഊദി അറേബ്യയില്‍ ആരോഗ്യവകുപ്പ് ബിഎസ് സി നഴ്സുമാരുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്‌മെന്റ് ഏജൻസി  അഫിനിക്‌സ് ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

2023 ഫെബ്രുവരി 25, 26-ഡെല്‍ഹിയിലും, 2023 ഫെബ്രുവരി 26, 27, 28, മാര്‍ച് ഒന്ന്-ബംഗളൂരുവിലും, 2023 ഫെബ്രുവരി 27, 28, മാര്‍ച് ഒന്ന്, രണ്ട്, മൂന്ന്-കൊച്ചിയിലും, 2023 ഫെബ്രുവരി 28, മാര്‍ച് ഒന്ന് ചെന്നൈയിലും ഇന്റര്‍വ്യൂ നടക്കും. വനിതകള്‍ക്കാണ് അവസരം. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പ്രതിമാസ വേതനവും താമസവും ലഭിക്കും. എല്ലാ വിഭാഗങ്ങളിലേക്കും ഒഴിവുകളുണ്ട്. വിവരങ്ങള്‍ക്ക്: 914844228879, 9633177706. e-mail - gccaffiniks@gmail(dot)com.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക