Breaking News
കൊച്ചി സ്വദേശി കുവൈത്ത് വിമാനത്താവളത്തില്‍ മരിച്ചു  | കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീ വയനാട് സ്വദേശിയാണെന്ന് റിപ്പോര്‍ട്ട്  | ഇതൊക്കെ കേരളത്തില്‍ നടക്കുമോ എന്ന അമ്പരപ്പുമായി മലയാളികള്‍,വൃക്ക റാക്കാറ്റിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് | ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനൊരുങ്ങി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി | മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണം: ഖത്തര്‍ പ്രവാസി വെല്‍ഫെയര്‍ മലപ്പുറം | ഗൾഫ് എയർ ബഹ്‌റൈൻ ദോഹ സർവീസുകളുടെ എണ്ണം വർധിപ്പിച്ചു | ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഹജ്ജ് വാക്‌സിനേഷനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു | ഖത്തറിൽ പ്രവാസിയായിരുന്ന തലശേരി കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി | റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചു: കുവൈത്തില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു | അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു |
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി 

May 01, 2024

news_malayalam_hajj_umrah_updates

May 01, 2024

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ – ഹജ്ജ് നിര്‍വഹിക്കാൻ എത്തുന്ന തീര്‍ത്ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി ഹജ്, ഉംറ മന്ത്രാലയം നുസുക് കാര്‍ഡ് പുറത്തിറക്കി. ഇന്തോനേഷ്യയില്‍ നിന്നുള്ള തീർത്ഥാടകർക്ക് വിതരണം ചെയ്യുന്നതിന് ആദ്യ ബാച്ച് നുസുക് കാര്‍ഡ് ഇന്തോനേഷ്യന്‍ ഹജ്ജ് കമ്മീഷന് കൈമാറി. ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായാണ് മന്ത്രാലയം നുസുക് കാര്‍ഡ് പുറത്തിറക്കിയത്. ഇന്തോനേഷ്യന്‍ ഹജ്ജ് മന്ത്രി യാഖൂത്ത് ഖലീല്‍ ഖോമാസിന് ആദ്യ കോപ്പി കൈമാറി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയാണ് നുസുക് കാര്‍ഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

പുണ്യസ്ഥലങ്ങളില്‍ നിയമാനുസൃത ഹജ്ജ് തീര്‍ത്ഥാടകരെ വേര്‍തിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ആണ് നുസുക്. പ്രവാസികളായ ഹാജിമാര്‍ക്ക് ഹജ്ജ് വിസ ഇഷ്യു ചെയ്ത ശേഷം, വിദേശ ഹജ്ജ് ഓഫീസുകള്‍ വഴിയും, ആഭ്യന്തര ഹാജിമാര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ഇഷ്യു ചെയ്ത ശേഷം ഹജ്ജ് സര്‍വീസ് കമ്പനികള്‍ വഴിയുമാണ് നുസുക് കാര്‍ഡ് വിതരണം ചെയ്യുക. ഹജ്ജ് തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട സമ്പൂര്‍ണ വിവരങ്ങള്‍ നുസുക് കാര്‍ഡില്‍ ഉണ്ടാകും. പുണ്യസ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥാടകരുടെ സഞ്ചാരങ്ങള്‍ക്കും പ്രവേശനത്തിനും നുസുക് കാര്‍ഡ് നിര്‍ബന്ധമാണ്. നുസുക് കാര്‍ഡിന്റെ ഡിജിറ്റല്‍ കോപ്പി നുസുക്, തവക്കല്‍നാ ആപ്പുകളില്‍ ലഭ്യമാകും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News