Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

സൗദിയുടെ റിയാദ് എയറില്‍ വന്‍ തൊഴിലവസരം; വിവിധ രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും

12-11-2023

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയറില്‍ വന്‍ തൊഴിലവസരം. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, മെയിന്റനന്‍സ് വര്‍ക്ക്‌സ്, വിവിധ കോര്‍പ്പറേറ്റ് തസ്തികകള്‍ എന്നിവയിലാണ് റിക്രൂട്ട്‌മെന്റ്. ജീവനക്കാരെ നിയമിക്കുന്നതിനായി ദുബായില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തും. 

അടുത്തവര്‍ഷം അവസാനത്തോടെ 300 ക്യാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പാരീസ്, സൗദി അറേബ്യ എന്നിവിടങ്ങളിലും ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ട ജീവനക്കാര്‍ 2024 ആദ്യത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് റിയാദ് എയര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു. 

2025 പകുതിയോടെ പ്രദേശികമായും രാജ്യാന്തരമായും പ്രവര്‍ത്തനം ആരംഭിക്കാനാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F