Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തറിലെ ഇന്ത്യൻ എംബസിയിൽ സ്ഥിരനിയമനത്തിൽ ജോലി ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

06-12-2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ആണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കുകയും വേണം.



അപേക്ഷകര്‍ക്ക് ഇംഗീഷ് - അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക. ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ദോഹയിലെ ഇന്ത്യന്‍ എംബസി അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് indembdh@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. 2022 ഡിസംബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക