Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാവുന്നു, മുന്നറിയിപ്പുമായി യുഎഇ അധികൃതർ

26-10-2021

ദുബൈ: ഉയർന്ന ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് തട്ടിപ്പുകൾ വ്യാപകമായതോടെ നിർദ്ദേശങ്ങളുമായി യുഎഇ അധികൃതർ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ഇരകളെ വലയിൽ വീഴ്ത്തിയാണ് തട്ടിപ്പുകൾ നടക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് സമീപിക്കുന്ന ആളുകളുടെ കൈവശമുള്ള രേഖകൾ കൃത്യമായി പരിശോധിച്ച്, ആധികാരികത ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു. 

യുഎഇയിലെ നിയമവ്യവസ്ഥ പ്രകാരം ജോലിക്കെത്തുന്നവരുടെ ചെലവുകൾ വഹിക്കേണ്ട ചുമതല സ്പോൺസർക്കാണ്. നിയമനം സംബന്ധിച്ച അറിയിപ്പുകൾ ലഭിച്ചാൽ, ആ സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജറിക്രൂട്ടിങ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിൽ ഓഫർ ലെറ്റർ ലഭിച്ചാൽ, അതിൽ മന്ത്രാലയത്തിന്റെ മുദ്ര ഉണ്ടോ എന്നത് ശ്രദ്ധിക്കണമെന്നും അധികൃതർ ഉദ്യോഗാർത്ഥികളെ ഓർമപ്പെടുത്തി. വീസയുടെ ആധികാരിക പരിശോധിക്കാൻ എമിറേറ്റുകളിലെ എമിഗ്രേഷൻ കാര്യാലയങ്ങളിൽ സൗകര്യമുണ്ട്. കൂടാതെ, ഫെഡറൽ എമിഗ്രേഷൻ അതോറിറ്റിയുടെ ഇ- ചാനലുകൾ വഴിയും ഈ വിവരം അന്വേഷിക്കാമെന്ന് അധികൃതർ അറിയിച്ചു.