Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

May 02, 2024

news_malayalam_emirates_airlines_cancelled_flights_due_to_bad_weather

May 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ് എയർലൈൻസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളിലേക്കുള്ള മറ്റ് സർവീസുകളും വെട്ടിക്കുറച്ചതായി എയർലൈൻസ് അറിയിച്ചു. യാത്രക്കാർ ഓൺലൈനിലൂടെ വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നും എയർലൈൻസ് നിർദ്ദേശിച്ചു. 

ഇന്ന്, വ്യാഴാഴ്ച യുഎഇയിൽ ഉടനീളം മോശം കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കിയത്. 

 റദ്ദാക്കിയ വിമാനങ്ങൾ:

1) EK 123/124 – ദുബായ് – ഇസ്താംബൂൾ

2) EK 763/764 – ദുബായ് – ജോഹന്നാസ്ബർഗ്

3) EK 719/720 – ദുബായ് – നെയ്‌റോബി

4) Ek 921/922 – ദുബായ് – കെയ്‌റോ

5) EK 903/904 – ദുബായ് – അമ്മാൻ

EK 352/353 – ദുബായ് – സിംഗപ്പൂർ ( EK353 മെയ് 3 ന് UAE സമയം 12.30 AM ന് പുറപ്പെടും )

അതേസമയം അസ്ഥിര കാലാവസ്ഥയെത്തുടർന്ന്  ദുബായിലെ എല്ലാ ബീച്ചുകളും പൊതു പാർക്കുകളും മാർക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി രാജ്യത്ത് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkTocന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News