Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ താൽകാലിക ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

15-03-2022

ദോഹ: ലോകകപ്പിനെ വരേവല്‍ക്കാനൊരുങ്ങുന്ന ഖത്തറില്‍ പ്രാഥമികാരോഗ്യ മേഖലയില്‍ വിവിധ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ച്‌ പ്രൈമറി ഹെല്‍ത്ത്കെയര്‍ കോര്‍പറേഷന്‍.

പി.എച്ച്‌.സി.സിയുടെ വെബ്സൈറ്റ് വഴിയാണ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. ജനറല്‍ പ്രാക്ടീഷണര്‍, സ്പെഷ്യലിസ്റ്റ് ഫാമിലി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് എമര്‍ജന്‍സി മെഡിസിന്‍, സ്പെഷ്യലിസ്റ്റ് ഇന്‍റേണല്‍ മെഡിസിന്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നോളജിസ്റ്റ്, റേഡിയോ ടെക്നോളജിസ്റ്റ്, കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് താല്‍കാലിക നിയമനം നടക്കുന്നത്. വിവിധ തസ്തികകള്‍ക്ക് ആവശ്യമായ യോഗ്യതയും നല്‍കിയിട്ടുണ്ട്. വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്.

ജനറല്‍ പ്രാക്ടീഷണര്‍ തസ്തികയിലേക്ക് അംഗീകൃത മെഡിക്കല്‍ ബിരുദവും ജനറല്‍ മെഡിസിനില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യപ്പെടുന്നത്. ഫാമിലി മെഡിസിന്‍ തസ്തികയിലേക്ക് അംഗീകൃത മെഡിക്കല്‍ ബിരുദം, ഫാമിലി മെഡിസിനില്‍ സ്പെഷലൈസേഷന്‍, ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ പരിചയവും ആവശ്യപ്പെടുന്നു.

എമര്‍ജന്‍സി മെഡിസിന്‍ തസ്തികയിലേക്ക് അംഗീകൃത മെഡിക്കല്‍ ബിരുദം, എമര്‍ജന്‍സി മെഡിസിന്‍ സ്പെഷ്യലൈസേന്‍, ഒന്ന് മുതല്‍ മൂന്നുവര്‍ഷം വരെ പരിചയം. നഴ്സ് തസ്തികയിലേക്ക് നഴ്സിങ്ങില്‍ ബിരുദം, ചുരുങ്ങിയത് രണ്ടുവര്‍ഷം പ്രവൃത്തി പരിചയം ആണ് ആവശ്യപ്പെടുന്നത്.

ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഫാര്‍മസി ബിരുദം അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യത. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. കസ്റ്റമര്‍ സര്‍വീസ് ഒഴിവിലേക്ക് ബിരുദവും രണ്ടുവര്‍ഷം കസ്റ്റമര്‍ സര്‍വീസ് പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് ബിരുദം, രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും ആവശ്യപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.


ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക