Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |

Home / Job View

ഫ്‌ളൈ ദുബായിലും,എമിറേറ്റ്സ് എയർലൈൻസിലും ജോലി ഒഴിവുകൾ,ഇപ്പോൾ അപേക്ഷിക്കാം

12-05-2022

ദുബായ് : യു.എ.ഇയിലെ പ്രമുഖ എയർലൈൻസുകളായ  ഫ്‌ളൈ ദുബായിലും,എമിറേറ്റ്സ് എയർലൈൻസിലും  നിരവധി ജോലി ഒഴിവുകൾ.കോവിഡ് വ്യാപനമുണ്ടാക്കിയ പ്രതിസന്ധി നീങ്ങി വിമാനസർവീസുകൾ സാധാരണ നിലയിലായതോടെയാണ് എയർലൈൻസുകൾ വീണ്ടും ജീവനക്കാരെ നിയമിക്കുന്നത്.

ഫ്‌ളൈ ദുബായിൽ ക്രെഡിറ്റ് റിസ്‌ക് ഫിനാൻസ് ഓഫീസർ,റവന്യു മാനേജ്‌മെന്റ് ഓഫീസർ,വർക്ഷോപ് ക്ളീനിങ് ഓപറേറ്റിവ്,സീനിയർ സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളും എമിറേറ്റ്സ് എയർലൈനിൽ ഓപ്പറേഷൻസ് എഫിഷ്യൻസി കൺട്രോളർ,യു.എക്‌സ് ഡിസൈൻ മാനേജർ,കാബിൻ ക്രൂ തുടങ്ങിയ ഒഴിവുകളുമാണ് ഉള്ളത്.അപേക്ഷിക്കാനുള്ള യോഗ്യതയും മറ്റു വിവരങ്ങളും അറിയാൻ ഈ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട ലിങ്കുകൾ :

ഫ്‌ളൈ ദുബായ് 

എമിറേറ്റ്സ് എയർലൈൻ 

അതേസമയം,വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ കരുതിയിരിക്കണമെന്നും അത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചാൽ recruitment@flydubai.com എന്ന ഇ മെയിൽ വഴി സ്ഥിരീകരിക്കണമെന്നും ഫ്‌ളൈ ദുബായ് മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക