Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ബഹ്‌റൈൻ പ്രതിനിധിയെ അയച്ചില്ല, ഉപരോധത്തിന് ശേഷം അയൽരാജ്യങ്ങളിലെ നേതാക്കൾ ഉൾപെടെ ലോകനേതാക്കൾ ഖത്തറിൽ ഒത്തുകൂടി

November 21, 2022

November 21, 2022

അൻവർ പാലേരി 

ദോഹ : 2017 ലെ ഉപരോധത്തിന് ശേഷം ഗൾഫ്,അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രബല നേതാക്കൾ ഖത്തർ ലോകകപ്പ് ഉൽഘാടന ചടങ്ങിൽ ഒത്തുകൂടിയപ്പോൾ ബഹ്‌റൈൻ വിട്ടുനിന്നു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ്,യു.എ.ഇ വൈസ് പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌ദൂം,ഒമാൻ സാംസ്കാരിക, യുവജന, കായിക മന്ത്രിയും കിരീടാവകാശിയുമായ തിയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ്,കുവൈത്ത് കിരീടാവകാശിയും അമീറിന്റെ പ്രതിനിധിയുമായ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ബഹ്‌റൈൻ ഔദ്യോഗിക പ്രതിനിധകളെ അയക്കാതെ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗൺ, ഈജിപ്ത് പ്രസിഡന്റ്  അബ്ദുൽ ഫത്താഹ് എൽ സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, ജോർദാനിലെ കിംഗ് അബ്ദുല്ല രണ്ടാമൻ,ലെബനൻ പ്രധാനമന്ത്രി എച്ച് ഇ നജീബ് മിക്കാതി .എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ലോക നേതാക്കൾ ഉൽഘാടന ചടങ്ങിനെത്തി 

സെനഗൽ പ്രസിഡന്റ് മാക്കി സാലും,റുവാണ്ടയുടെ പ്രസിഡന്റ്  പോൾ കഗാമെ; ലൈബീരിയൻ  പ്രസിഡന്റ് ജോർജ്ജ് വീ; റിപ്പബ്ലിക് ഓഫ് ഇക്വഡോർ വൈസ് പ്രസിഡന്റ് ആൽഫ്രെഡോ ബോറെറോ; യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്; അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്; റഷ്യൻ  പ്രസിഡന്റിന്റെ പ്രതിനിധി ഇഗോർ ലെവിറ്റിൻ; ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ; വെനസ്വേല വൈസ് പ്രസിഡന്റ് ഡെൽസി എലോയ്ന റോഡ്രിഗസ് എന്നിവരാണ് ചടങ്ങിൽ പങ്കെടുത്ത ലോകനേതാക്കൾ.

അതേസമയം,അൽ ഉല കരാറിനെ തുടർന്ന് ഖത്തറും അയൽരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഒത്തുതീർപ്പായെങ്കിലും ബഹ്‌റൈൻ ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്.ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് എല്ലാ ഗൾഫ് രാജ്യങ്ങളും ഫാൻ സോണുകൾ ഉൾപെടെ ഒരുക്കി അറബ് ലോകത്തെ ആദ്യ ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ബഹ്‌റൈൻ നിശബ്ദത പാലിക്കുകയായിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News