Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് സന്ദർശകർ ചിലവഴിക്കുന്നത് റെക്കോർഡ് തുകയെന്ന് റിപ്പോർട്ട്

December 09, 2022

December 09, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ ലോകകപ്പ് ആരാധകർ വേദികളിൽ ചിലവഴിക്കുന്നത് റെക്കോർഡ് തുകകൾ. ഇവന്റിന്റെ ഔദ്യോഗിക പേയ്‌മെന്റ് പാർട്ണരായ  വിസയാണ് ഇക്കാര്യം അറിയിച്ചത്.
 
ലോകകപ്പ് അവസാനിക്കാൻ ഇനി ഒരാഴ്‌ച മാത്രം ശേഷിക്കെ, 2014-ൽ ബ്രസീൽ ആതിഥേയത്വം വഹിച്ച ലോകകപ്പിനേക്കാൾ കൂടുതൽ പണം ആരാധകർ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. 2018-ൽ റഷ്യയിൽ ചെലവഴിച്ചതിന്റെ 89 ശതമാനം തുക ഇതുവരെ ആരാധകർ ഷോപ്പിംങിനും മറ്റുമായി ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട്.

സ്റ്റേഡിയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ബിയർ വിൽപന നിരോധിച്ചിട്ടും ഈ കണക്ക് ഉയർന്നു എന്നത് ശ്രദ്ധേയമാണ്. പകുതിയോളം തുക ചെലവഴിച്ചിട്ടുള്ളത് വിവിധ സാധനസാമഗ്രികൾ വാങ്ങിക്കാനാണ്. അതേസമയം ഭക്ഷണത്തിനും പാനീയങ്ങൾക്കുമാണ് ആളുകൾ 36 ശതമാനം  തുക മാറ്റിവെച്ചത്.

നവംബർ 30ന് സൗദി മെക്‌സിക്കോ മത്സരം കാണാൻ എത്തിയവരാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. ഫിഫയും ഖത്തറും ഈ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിൽ തൃപ്തരാണ്.

2018-ൽ റഷ്യയിൽ നേടിയ 5.4 ബില്യൺ ഡോളറിനെക്കാൾ കൂടുതലായിരിക്കും ഖത്തറിലെ വരുമാനം എന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് 17 ബില്യൺ ഡോളറിന്റെ ഉത്തേജനം ഈ പരിപാടി നൽകുമെന്ന് ഖത്തരി സംഘാടകർ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News