Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പ് ആവേശങ്ങൾക്കിടെ സൈബർ ആക്രമണത്തിന് സാധ്യത,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

August 24, 2022

August 24, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ  ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ,രാജ്യത്ത് വ്യാപകമായ തോതിൽ സൈബർ ആക്രമണങ്ങളും ഇതുസംബന്ധമായ തട്ടിപ്പുകളും നടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.ലോകകപ്പിൽ പങ്കെടുക്കാനിരിക്കുന്ന ആരാധകരെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമാക്കിയാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ നടക്കുകയെന്ന് .സുരക്ഷാ രഹസ്യാന്വേഷണ സ്ഥാപനമായ ഡ്രാഗൺഫ്ലൈയിലെ ചീഫ് ഇന്റലിജൻസ് ഓഫീസർ ഹെൻറി വിൽക്കിൻസൺ മുന്നറിയിപ്പ് നൽകി.

ലോകകപ്പിൽ പങ്കെടുക്കാനും ഖത്തറിലേക്ക് യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ആളുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്ന സൈബർ കുറ്റകൃത്യങ്ങളിൽ വരുന്ന മാസങ്ങളിൽ വലിയ വർദ്ധനവുണ്ടാകും.ഉയർന്ന പ്രൊഫൈൽ ഉള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും  പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന സൈബർ ആക്രമണകാരികളിൽ നിന്ന് ബിസിനസ് സമൂഹത്തിന് വലിയ ഭീഷണികൾ നേരിടേണ്ടിവരുമെന്നും സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.ഇത്തരം തട്ടിപ്പുകൾ വർധിച്ചുവരുന്നതിന്റെ തെളിവുകൾ ഇതിനകം ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിഷിംഗ് കാമ്പെയ്‌നുകളിലൂടെയുള്ള ടിക്കറ്റ് വിൽപന, യാത്ര, താമസം എന്നിവയിൽ 'ഇളവുകൾ' പ്രഖ്യാപിച്ചുകൊണ്ടുള്ള തട്ടിപ്പുകൾ, ലോകകപ്പുമായി ബന്ധപ്പെട്ട വ്യാജ ആപ്പുകളുടെ ഇൻസ്റ്റാളേഷൻ, പ്രൊമോഷണൽ ഡീലുകൾ വാഗ്ദാനം ചെയ്യുന്ന അപകടകരമായ ലിങ്കുകൾ എന്നിവയ്ക്ക് പുറമെ, മാൽവെയർ ഉൾപെടുത്തിയുള്ള നിയമവിരുദ്ധമായ ഫുട്ബോൾ സ്ട്രീമിംഗ് സൈറ്റുകളും സൈബർ ആക്രമണകാരികൾ ഉപയോഗിക്കുമെന്ന്  ഹെൻറി വിൽക്കിൻസൺ മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News