Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പിന് ശേഷം, അർജന്റീന കോമ്പൗണ്ടിൽ ഇനി തൊഴിലാളികൾ താമസിക്കും

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ചരിത്രത്തിൽ ഇടം നേടിയ ഖത്തർ ലോകകപ്പ് കഴിഞ്ഞു ആറ് മാസം പിന്നിടുമ്പോൾ ലോകകപ്പിനായി ഒരുക്കിയ സൗകര്യങ്ങൾ മറ്റാവശ്യങ്ങൾക്കായി പുനഃക്രമീകരിച്ചു തുടങ്ങി.ഇതിന്റെ ഭാഗമായി അർജന്റീനയിൽ നിന്നുള്ള ലോകകപ്പ് ആരാധകരെ താമസിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഖത്തറിലെ ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിന് അർജന്റീന കോമ്പൗണ്ട് എന്ന് നാമകരണം ചെയ്തു,തൊഴിലാളികൾക്കുള്ള താമസസ്ഥലമായാണ് ഇനി ഈ കെട്ടിടങ്ങൾ ഉപയോഗിക്കുക.

അൽ വക്രയിൽ സ്ഥിതി ചെയ്യുന്ന അർജന്റീന കോമ്പൗണ്ടിൽ 67,392 തൊഴിലാളികൾക്ക് താമസിക്കാൻ കഴിയുന്ന 6,780 ഹൗസിംഗ് യൂണിറ്റുകൾ ഉണ്ട്. പുതുതായി നിർമ്മിച്ച കോമ്പൗണ്ടിൽ എല്ലാ സൗകര്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും സജ്ജീകരിച്ചിരിക്കുന്നു.

ലോകകപ്പ് സമയത്ത് ആയിരക്കണക്കിന് അർജന്റീന ആരാധകർക്ക് ആതിഥേയത്വം വഹിച്ച ഈ റസിഡൻഷ്യൽ കോമ്പൗണ്ട് അർജന്റീനിയൻ ആരാധകരുടെ ഹോട്ട്‌സ്‌പോട്ടായിരുന്നു.

ഖത്തറിലെ അർജന്റീന എംബസിയുടെ കണക്കനുസരിച്ച് 35,000 നും 40,000 നും ഇടയിൽ ആരാധകരാണ് ലോകകപ്പ് കാണാനെത്തിയത്. അർജന്റീന നഗരവും അതിന്റെ സൗകര്യങ്ങളും പരിചയപ്പെടുത്താൻ കമ്പനികൾക്കായി വസീഫ് മീറ്റിംഗ് സംഘടിപ്പിച്ചു.മെസായിദ് റോഡിൽ അൽ വക്ര സെൻട്രൽ മാർക്കറ്റിന് അടുത്താണ് അര്ജന്റീന നഗരം സ്ഥിതി ചെയ്യുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News