Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
വിവരമറിഞ്ഞില്ല,ഖത്തറിലെ വിമാനത്താവളങ്ങളിൽ കഴിഞ്ഞ ദിവസം വാഹനങ്ങൾ പാർക്ക് ചെയ്തവർ ശരിക്കും ബില്ല് കണ്ട് ഞെട്ടി

November 02, 2022

November 02, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിലെ വിമാനത്താവളങ്ങളിൽ പുതിയ പാർക്കിങ് ഫീസ് ഏർപ്പെടുത്തിയത് അറിയാതെ വാഹനങ്ങൾ പാർക്ക് ചെയ്തവർ ബില്ലടയ്ക്കാൻ ചെന്നപ്പോൾ ശരിക്കും ഞെട്ടി.നൂറു റിയാൽ മുതൽ 1000 റിയാലിന് മുകളിൽ വരെയാണ് ഇന്നലെ ചിലർക്ക് പാർക്കിങ് ഫീസായി നല്കേണ്ടിവന്നത്.ഖത്തറിൽ നിന്നുള്ള വാർത്താ അപ്‌ഡേറ്റുകൾ കൃത്യമായി അറിയാൻ ശ്രമിക്കാത്തതാണ് ഇവരിൽ പലർക്കും വിനയായത്.വൻ തുക കഴിഞ്ഞ ദിവസം പാർക്കിങ് ഫീസായി നൽകേണ്ടിവന്നത്തിന്റെ ദുരനുഭവങ്ങൾ നിരവധി പേരാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഖത്തറിലെ വിമാനത്താവളത്തിൽ പാർക്കിങ് നിരക്കുകൾ പുതുക്കിയ കാര്യം ന്യൂസ്‌റൂം ഉൾപെടെയുള്ള മാധ്യമങ്ങൾ കഴിഞ്ഞ ദിവസം രാവിലെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.ഇതനുസരിച്ച്,ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹ്രസ്വകാല കാര്‍ പാര്‍ക്കിങ്ങിനുള്ള നിരക്ക് ആദ്യ അര മണിക്കൂർ വരെ 25 റിയാലാണ്. അതിനുശേഷമുള്ള  ഓരോ 15 മിനിറ്റിനും 100 റിയാല്‍ വീതം ഈടാക്കും.

ദീർഘനേര കാര്‍ പാര്‍ക്കിങ്ങിന് ആദ്യ ഒരു മണിക്കൂറിന്  25 റിയാലും അതിനുശേഷമുള്ള ഓരോ 15 മിനിറ്റിനും 100 റിയാലുമായിരിക്കും നിരക്ക്.

ദോഹ നഗരമധ്യത്തിലുള്ള ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഈ നിരക്കുകൾ ബാധകമായിരിക്കും.

ഇതോടൊപ്പം,വിമാനത്താവളത്തിലെ അറൈവൽ,ഡിപ്പാർച്ചർ ഗേറ്റുകൾക്ക് മുന്നിൽ യാത്രക്കാരെ ഇറക്കുന്നതിനും സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News