Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
എല്ലാ നഗരങ്ങളും ഇനി 'ഹെൽത്തി സിറ്റി'കൾ,ലോകാരോഗ്യ സംഘടനയുടെ അപൂർവ ബഹുമതി ഖത്തർ സ്വന്തമാക്കി

October 04, 2022

October 04, 2022

ക്യൂ.എൻ.എ / ന്യൂസ്‌റൂം ബ്യുറോ  
ദോഹ: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ 'ആരോഗ്യകരമായ നഗരങ്ങളുടെ(Healthy Cities) പട്ടികയിൽ ഖത്തറിലെ മുഴുവൻ നഗരങ്ങളെയും ഉൾപെടുത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.ഇതോടെ എല്ലാ നഗരങ്ങൾക്കും അക്രഡിറ്റേഷൻ നേടുന്ന മേഖലയിലെ ആദ്യ രാജ്യമെന്ന നേട്ടം ഖത്തർ സ്വന്തമാക്കി. നേരത്തെ "ഹെൽത്തി എജ്യുക്കേഷൻ സിറ്റി" എന്ന പദവി സ്വന്തമാക്കിയ  ഖത്തർ ഫൗണ്ടേഷന്  (ക്യുഎഫ്) കീഴിലെ ഖത്തർ യൂണിവേഴ്‌സിറ്റി "ആരോഗ്യമുള്ള സർവ്വകലാശാല" എന്ന അംഗീകാരവും നേടിയിട്ടുണ്ട്.

"എല്ലാ മുനിസിപ്പാലിറ്റികളെയും ആരോഗ്യ നഗരങ്ങളായും ഖത്തർ സർവകലാശാലയെ ആരോഗ്യമുള്ള സർവകലാശാലയായും ക്യുഎഫ് എജ്യുക്കേഷൻ സിറ്റിയെ ആരോഗ്യകരമായ വിദ്യാഭ്യാസ കേന്ദ്രമായും തെരഞ്ഞെടുത്തതിൽ അഭിമാനമുണ്ട്.ഖത്തറിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും കൈവരിക്കുന്നതിന് സുസ്ഥിരമായ നടപടികൾ കൈക്കൊള്ളുന്നതിന് രാജ്യം നടത്തിവന്ന പരിശ്രമങ്ങളുടെ പരിസമാപ്തിയായാണ് ഈ നേട്ടത്തെ കണക്കാക്കുന്നത്"- ആദരിക്കൽ ചടങ്ങിൽ സംസാരിച്ച പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു.

രാജ്യത്തെ എല്ലാ മേഖലകളുടെയും ജനവിഭാഗങ്ങളുടെയും  സജീവമായ സഹകരണത്തിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് തുടർന്നും പ്രവർത്തിക്കാനുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു.

ലോകമെമ്പാടുമുള്ള ഫുട്‍ബോൾ ആരാധകരെ ഖത്തറിലേക്ക്  സ്വാഗതം ചെയ്യാനിരിക്കെ രാജ്യത്തെത്തുന്ന അതിഥികൾക്ക് മികച്ച അനുഭവം നൽകാൻ ഖത്തറിലെ 'ഹെൽത്തി നഗരങ്ങൾക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News