Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ പൊതുഗതാഗതത്തിന് ഇനി വാട്ടർ ടാക്‌സികളും,വരാനിരിക്കുന്നത് വൻ വികസനം

December 25, 2022

December 25, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങൾ വൻ മുന്നേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.മൊവാസലാത്ത് ബസുകൾക്കും കർവ ടാക്സികൾക്കും പുറമെ,ജലഗതാഗതം കൂടി പൊതുജങ്ങൾക്ക് ലഭ്യമാക്കിക്കണ്ടുള്ള വികസനക്കുതിപ്പിനാണ് ഖത്തർ തയാറെടുക്കുന്നത്. 

അൽ വക്രയും അൽ ഖോറുമായി ബന്ധിപ്പിക്കുന്ന വാട്ടർ ടാക്‌സികളാണ് ഇതിൽ പ്രധാനമെന്നും ദോഹ മെട്രോ സർവീസ് ഇൻഡസ്ട്രിയൽ ഏരിയ, മെസഈദ് എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അറബിക് പത്രമായ അൽ വതൻ റിപ്പോർട്ട് ചെയ്തു.

അൽ വക്‌റയെ അൽ ഖോറുമായി ബന്ധിപ്പിക്കുന്ന വാട്ടർ ടാക്സികളുടെ ആദ്യ ഘട്ടത്തിൽ എട്ടു സ്റ്റേഷനുകൾ ഉണ്ടായിരിക്കും -- ഹമദ് ഇന്റർനാഷണൽ എയർപോർട്ട്, ദോഹ പോർട്ട്, വെസ്റ്റ് ബേ, പേൾ ഖത്തർ, ലുസൈൽ എന്നിവ ഉൾപ്പെടും.

ഇപ്പോൾ 76 കിലോമീറ്ററും 37 സ്റ്റേഷനുകളുമുള്ള ദോഹ മെട്രോ 300 കിലോമീറ്റർ ആയി ഉയർത്തും. റെഡ്, ഗ്രീൻ, ഗോൾഡ്, ബ്ലൂ എന്നിങ്ങനെ നാല് ലൈനുകൾ ഉണ്ടായിരിക്കും.

റെഡ് ലൈൻ മെസഈദ് സിറ്റിയിലേക്കും ഗ്രീൻ ലൈൻ ഇൻഡസ്ട്രിയൽ ഏരിയ, മുഐതർ എന്നീ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് പുറമേ 2050 ൽ ഒരു പുതിയ ബ്ലൂ ലൈൻ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News