Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ എല്ലാ സ്ഥാപനങ്ങളും മാലിന്യം തരംതിരിച്ചുള്ള കണ്ടയിനറുകൾ സ്ഥാപിക്കണമെന്ന് നിർദേശം,നിയമം ലംഘിച്ചാൽ കനത്ത പിഴ

September 07, 2022

September 07, 2022

 

ദോഹ: ഒക്ടോബർ ഒന്ന് മുതൽ രാജ്യത്തെ എല്ലാ കമ്പനികളും സ്ഥാപനങ്ങളും അവരുടെ സ്ഥാപനങ്ങൾക്ക് സമീപം മാലിന്യം തരംതിരിക്കുന്ന കണ്ടൈനറുകൾ വെക്കണമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപെടെയുള്ള  നടപടി സ്വീകരിക്കുമെന്നും  മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2017 ൽ പുറത്തിറക്കിയ ലോ നമ്പർ 18 പ്രകാരം കമ്പനികൾ മാലിന്യം തരംതിരിക്കുന്ന കണ്ടൈനറുകൾ സ്ഥാപനങ്ങൾക്കുള്ളിലും പുറത്തും വെക്കണമെന്നാണ് നിർദേശം.എന്നാൽ പലരും ഈ നിയമം പാലിക്കുന്നില്ലെന്ന്  മന്ത്രാലയത്തിലെ നിയമവിഭാഗം ഡയറക്ടർ അഹ്മദ് യൂസുഫ് അൽ ഇമാദി പറഞ്ഞു.

ഹോട്ടലുകൾ, ഷോപ്പിംഗ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അൽ ഇമാദി ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനെക്കുറിച്ചും ഘരമാലിന്യം തരംതിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം കമ്പനികളെ ഓർമ്മപ്പെടുത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതേസമയം സാമൂഹിക പ്രതിബദ്ധത മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്ലാസ്റ്റിക് നിർമാതാക്കളുമായി മന്ത്രാലയം ചർച്ച നടത്തിയതായും റീസൈക്കിൾ ചെയ്യാവുന്ന ബാഗുകളെക്കുറിച്ചു നിർദേശങ്ങൾ നൽകിയതായും ഇവയുടെ ഉൽപ്പാദനം തുടങ്ങിയാൽ ഒറ്റപ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News