Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ലോകകപ്പിന് ശേഷം എക്സ്പോ വോളണ്ടിയറാവാൻ അവസരം,രജിഷ്ട്രേഷൻ രണ്ടാഴ്ചക്കകം

July 09, 2023

July 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ:ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ ഇവന്റായ എക്‌സ്‌പോ 2023 ദോഹയുടെ വളണ്ടിയർ രജിസ്‌ട്രേഷൻ രണ്ടാഴ്ചയ്‌ക്കുള്ളിൽ ആരംഭിക്കുമെന്ന് എക്സ്പോ 2023 ദോഹ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി അറിയിച്ചു.ഒക്ടോബറിൽ ആരംഭിച്ച് 2024 മാർച്ച് വരെ ആറ് മാസം നീണ്ടുനിൽക്കുന്ന പരിപാടിക്കായി 3,000 മുതൽ 4,000 വരെ സന്നദ്ധപ്രവർത്തകരെ നിയമിക്കാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. തുടർന്ന് അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമായിരിക്കും വോളണ്ടിയർമാറീ തിരഞ്ഞെടുക്കുക.ഇവന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അപേക്ഷാ നടപടിക്രമം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.

1,700,000 ച.മീ. അൽ ബിദ്ദ പാർക്കിനുള്ളിൽ, എക്‌സ്‌പോ 2023 ദോഹയെ മൂന്ന് വ്യത്യസ്ത മേഖലകളായി തിരിച്ച് വോളണ്ടിയർമാരെ നിയോഗിക്കും.പാർക്കിന്റെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏകദേശം 700,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലുള്ള ഇന്റർനാഷണൽ ഏരിയ, എക്‌സ്‌പോയിലേക്കുള്ള ഗേറ്റ്‌വേയായും അന്താരാഷ്ട്ര ഉദ്യാനങ്ങൾ, പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.

500,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഫാമിലി ഏരിയ, കുടുംബ-അധിഷ്‌ഠിത പ്രവർത്തനങ്ങൾ, ഒത്തുചേരലുകൾ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് വേദിയാകും.

തെക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സാംസ്കാരിക മേഖല സാംസ്കാരികവും പരമ്പരാഗതവുമായ പ്രവർത്തനങ്ങൾക്കും പ്രദർശനങ്ങൾക്കും സാക്ഷ്യം വഹിക്കും.

മരുഭൂമിയിലെ കാലാവസ്ഥയിൽ നടക്കുന്ന ആദ്യത്തെ ഹോർട്ടികൾച്ചറൽ പ്രദർശനം എന്ന നിലയിൽ, കാലാവസ്ഥ, ജലം, മണ്ണിന്റെ സുസ്ഥിരത എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ഹോർട്ടികൾച്ചറിനുള്ള നൂതന സമീപനങ്ങളെ ദോഹ എക്സ്പോ പ്രോത്സാഹിപ്പിക്കും. ലോകമെമ്പാടുമുള്ള മൂന്ന് ദശലക്ഷം ആളുകളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന എക്‌സ്‌പോ 2023 ദോഹ, സുസ്ഥിരതയ്ക്കും നവീകരണത്തിനുമുള്ള ഖത്തറിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ആറ് മാസം നീണ്ടു നിൽക്കുന്ന പരിപാടിയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News