Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ തുടങ്ങി,ആദ്യ രണ്ടു ദിവസങ്ങളിൽ മികച്ച പ്രതികരണം

February 01, 2022

February 01, 2022

അൻവർ പാലേരി 
ദോഹ : ഖത്തറിൽ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ നൽകി തുടങ്ങിയതിന്റെ ആദ്യ ദിനം തന്നെ മികച്ച പ്രതികരണം.ഞായറാഴ്ചയാണ് രാജ്യത്തെ അഞ്ചു മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങിയത്. ഫൈസർ വാക്സിന്റെ  പ്രവർത്തനക്ഷമത ലാബുകളിൽ പരിശോധിച്ച് ഫലപ്രാപ്തി ഉറപ്പുവരുത്തിയതിന് പിന്നാലെ ഖത്തർ ആരോഗ്യമന്ത്രാലയം അനുമതി നൽകുകകയായിരുന്നു.മുതിർന്നവർക്ക് നൽകുന്ന വാക്സിൻ ഡോസിന്റെ മൂന്നിലൊന്ന് ഡോസുള്ള വാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്.വാക്സിനേഷൻ തുടങ്ങിയ ഞായറാഴ്‌ച തന്നെ നിരവധി രക്ഷിതാക്കൾ കുട്ടികളുമായി അതാത് ഹെൽത്ത് സെന്ററുകളിൽ എത്തി വാക്സിനെടുത്തത് മികച്ച പ്രതികരണമായാണ് വിലയിരുത്തുന്നതെന്ന് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ആരോഗ്യ പ്രവർത്തകർ ന്യൂസ്‌റൂമിനോട് പറഞ്ഞു.
 
കോവിഡിനെതിരെ പ്രതിരോധശക്തി കൈവരിക്കാൻ കുട്ടികളെ സഹായിക്കാനാണ് ഈ നടപടിയെന്നും, ഇതൊരു നിർണ്ണായക തീരുമാനം ആണെന്നും മന്ത്രാലയം നേരത്തെ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും, ഒമിക്രോൺ അടക്കമുള്ള മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുന്നത് കണക്കിലെടുത്താണ് നടപടി. കുട്ടികൾക്ക് ആദ്യ ഡോസ് നൽകി മൂന്ന് ആഴ്ചകൾക്ക് ശേഷം രണ്ടാം ഡോസ് നൽകാനാണ് ഫൈസർ തയ്യാറെടുക്കുന്നത്. 
 
ആദ്യ രണ്ടു ദിനങ്ങളിലെ മികച്ച പ്രതികരണം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.രക്ഷിതാക്കൾ നിർദിഷ്ട ഹെൽത്ത് സെന്ററുകളിൽ എത്തിയാണ് കുട്ടികൾക്ക് വാക്സിനേഷൻ നൽകേണ്ടത്.മുൻ‌കൂർ അപ്പോയിന്മെന്റ് ഇല്ലാതെ തന്നെ നേരിട്ടെത്തി വാക്സിൻ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.രക്ഷിതാക്കൾക്ക്  സംശയനിവാരണത്തിനായി 4027 7077 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News