Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ദോഹ സന്ദർശനം റദ്ദാക്കി

March 05, 2023

March 05, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദോഹ സന്ദർശനം റദ്ദാക്കി. പകരം വിദേശകാര്യ-വിദ്യാഭ്യാസ സഹമന്ത്രി ഡോ. രാജ്കുമാർ രഞ്ജൻ സിങ്  ഇന്നു മുതൽ 9 വരെ  ദോഹയിൽ നടക്കുന്ന ലീസ്റ്റ് ഡവലപ്ഡ് രാജ്യങ്ങളെക്കുറിച്ചുള്ള (എൽഡിസി5) യുഎൻ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ദോഹയിൽ എത്തും.6,7 തീയതികളിലെ സെഷനുകളിലാണ് ഇന്ത്യ പങ്കെടുക്കുക.6 ന് നടക്കുന്ന പ്രധാന സെഷനിൽ ഇന്ത്യയുടെ നിലപാടുകൾ കേന്ദ്രമന്ത്രി അവതരിപ്പിക്കും.

എൽഡിസികളുടെ സുസ്ഥിര വികസനം ഉറപ്പാക്കാൻ സയൻസും ടെക്‌നോളജിയും പുതുമയും പ്രയോജനപ്പെടുത്തുക എന്ന പ്രമേയത്തിൽ നടക്കുന്ന റൗണ്ട് ടേബിളിലും മന്ത്രി പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് 7ന് നടക്കുന്ന മന്ത്രിതല യോഗത്തിലും നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളിലും കേന്ദ്രമന്ത്രിയും സംഘവും പങ്കെടുക്കുന്നുണ്ട്..

ഇന്ത്യൻ കമ്യൂണിറ്റിയുമായും കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് 6.30ന് അൽ വുഖൈറിലെ അൽ മിഷാഫിലുള്ള പോഡാർ പേൾ സ്‌കൂളിൽ നടക്കുന്ന കമ്യൂണിറ്റി വിരുന്നിൽ കേന്ദ്രമന്ത്രി ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News