Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
സൈബറിടം കൂടുതൽ സുരക്ഷിതമാകും,യു.എൻ സൈബർ പ്രതിരോധ കേന്ദ്രം ദോഹയിൽ

June 11, 2023

June 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ റീജനൽ കേന്ദ്രം ദോഹയിൽ തുടങ്ങും. വിയന്നയിലെ യുഎൻ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖത്തറും യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം പ്രതിരോധ ഓഫിസും തമ്മിൽ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്.

 അടുത്ത 2 മാസത്തിനുള്ളിൽ പുതിയ സൈബർ കുറ്റകൃത്യ പ്രതിരോധ കേന്ദ്രം തുറക്കാനുള്ള നടപടികൾ ആരംഭിക്കും. മധ്യപൂർവദേശവും വടക്കൻ ആഫ്രിക്കയും (മേന) ഉൾപ്പെടുന്നതാണ് ദോഹയിലെ റീജനൽ ഓഫിസിന്റെ പ്രവർത്തനം. മേഖലയിലെ വിവിധ രാജ്യങ്ങളിലെ സൈബർ കുറ്റകൃത്യ പ്രതിരോധ വിദഗ്ധർക്ക് ആവശ്യമായ പരിശീലനവും നൽകും.

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാനുള്ള നയങ്ങൾ രൂപീകരിക്കാനും നിയമനിർമാണം നടത്താനും ഉൾപ്പെടെയുള്ള പിന്തുണയും മാർഗനിർദേശവും കേന്ദ്രം നൽകും.  സൈബർ തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും പ്രതിരോധം തീർക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് ഐക്യരാഷ്ട്രസഭയുമായി രാജ്യം കൈകോർക്കുന്നത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News