Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
റഷ്യന്‍ അത്‌ലറ്റുകളെ തിരിച്ചെടുക്കാനുള്ള തീരുമാനം, ഖത്തറില്‍ നടക്കാനിരിക്കുന്ന ജൂഡോ ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ച് ഉക്രൈന്‍

May 01, 2023

May 01, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: റഷ്യന്‍ അത്‌ലറ്റുകളെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കരിച്ചു. റഷ്യന്‍ താരങ്ങളെ മത്സരിക്കാന്‍ അനുവദിക്കുന്ന ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്റെ നിഷ്പക്ഷ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. 2023ല്‍ ഖത്തറില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഉക്രൈന്‍ മത്സരിക്കില്ലെന്ന് അറിയിച്ചു.

മെയ് 7 മുതല്‍ 14 വരെ ഖത്തറില്‍ നടക്കാനിരിക്കുന്ന കായിക മത്സരത്തിന് മുന്നോടിയായാണ് ഉക്രൈന്റെ തീരുമാനം. ടീമിലെ ഭൂരിഭാഗം അത്‌ലറ്റുകളും റഷ്യ ഫെഡറേഷന്റെ സായുധ സേനയിലെ സജീവ സൈനികരാണ്. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


 


Latest Related News