Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
യു.റൈസൽ അനുസ്മരണം,നഷ്ടമായത് സേവന മേഖലയിലെ നിശബ്ദ സാന്നിധ്യമെന്ന് എ.പി.അബ്ദുൽ വഹാബ്

May 08, 2022

May 08, 2022

ദോഹ : ഈയിടെ അന്തരിച്ച ഐ.എം.സി.സി ഭാരവാഹിയും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന യു.റൈസലിനെ ഐഎംസിസി ജിസിസി കമ്മിറ്റി അനുസ്മരിച്ചു. ഐഎൻഎൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എപി അബ്ദുൽ വഹാബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.ഖത്തര്‍ ഐഎംസിസിയിലും നാഷണൽ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും ദീർഘകാലം ഭാരവാഹിയായിരുന്ന റൈസൽ  ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗവും വടകര മണ്ഡലം സെക്രട്ടറിയും എംഎംസിടി ഗൾഫ് ചാപ്റ്റര്‍ കോർഡിനേറ്ററുമായിരുന്നു.

നാട്ടിലേയും ആറ് ഗൾഫ് രാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജിസിസി ഐഎംസിസി ചെയർമാൻ എഎം അബ്ദുള്ളക്കുട്ടി അധ്യക്ഷനായിരുന്നു.


പ്രകടനപരതയില്ലാതെ, നിശബ്ദമായും സൗമ്യതയോടെയും പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയും തന്നിലേൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ആത്മാർത്ഥതയോടെ പൂർത്തീകരിച്ചിരുന്ന  നിഷ്കളങ്കനായ പൊതുപ്രവർത്തകനായിരുന്നു റൈസലെന്ന് എപി അബ്ദുൽ വഹാബ് അനുസ്മരിച്ചു.

തങ്ങളുടെ തെരഞ്ഞെടുപ്പ് മൽസര ഘട്ടങ്ങളിലെല്ലാം ഐഎൻഎൽ പ്രതിനിധി എന്നതിലുപരി, ഒരു സഹോദരനെപ്പോലെ ആദ്യാവസാനം, അഹോരാത്രം ആത്മാർത്ഥമായി പ്രവർത്തിച്ച, നിസ്വാര്‍ത്ഥനായ വ്യക്തിത്വമായിരുന്നു റൈസലെന്ന് മുൻ മന്ത്രിയും മുൻ വടകര എംഎൽഎയും ജനതാദള്‍-എസ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ സികെ നാണുവും എൽജെഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രനും അനുസ്മരിച്ചു.

ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത സൗഹൃദമായിരുന്നു സഹോദര തുല്യനായ റൈസലുമായി ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായ കേരള പി.എസ്.സി മെമ്പർ വിടികെ സമദ് മാസ്റ്റര്‍ പറഞ്ഞു.

തന്റെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും വിജയത്തിലും കൗൺസിലർ എന്ന നിലയിലെ പ്രവര്‍ത്തനങ്ങളിലും വലിയ പിൻബലമായിരുന്നു റൈസലെന്ന് വടകര മുനിസിപ്പല്‍ വൈസ് ചെയർപേഴ്സൺ കെകെ വനജ അനുസ്മരിച്ചു.ദീർഘകാലമായി റൈസലുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും ഐഎൻഎൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് സംസാരിച്ചു.

ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ,വടകര കുറുമ്പയിലെ സിപിഐഎം നേതാവ് ദിനേശന്‍ മലയില്‍,ഐഎൻഎൽ സംസ്ഥാന ട്രഷറർ ബഷീർ ബഡേരി, ഐഎംസിസി മുൻ ജിസിസി ജനറൽ കൺവീനർ ഖാൻ പാറയിൽ, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഷർമ്മദ്ഖാൻ, ഐഎൻഎൽ മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎംസിസി മുൻ ജിസിസി കൺവീനറുമായ റഫീഖ് അഴിയൂർ, എൻവൈഎൽ സംസ്ഥാന പ്രസിഡണ്ട് ഷംസീർ കരുവന്തുരുത്തി, വടകര മണ്ഡലം പ്രിസിഡണ്ട് കെപി മൂസ ഹാജി,  ഇകെകെ റഷീദ് പടന്നക്കാട്, സിഎം റഷീദ് കുറുമ്പയിൽ, റൈസലിന്റെ സഹോദരന്‍ റിയാസ്, ഐഎംസിസി ഭാരവാഹികളായ ഹമീദ് മധൂർ, ഷരീഫ് കൊളവയൽ, കാസിം മലമ്മൽ, മൻസൂർ കൊടുവള്ളി, മുഫീദ് കൂരിയാടൻ, അബ്ദുൽ ഗഫൂർ എപി, നവാഫ് ഒസി, ഉൾപ്പടെയുള്ളവർ സംസാരിച്ചു. ഐഎംസിസി ജിസിസി ട്രഷറർ മൊയ്‌തീൻകുട്ടി പുളിക്കൽ  തുടങ്ങിയവർ സംസാരിച്ചു. 

ഹൃദയം കൊണ്ട് തൊട്ടറിഞ്ഞു സ്നേഹിച്ചിരുന്ന സുഹൃത്തിനെയാണ് നഷ്ട്ടമായതെന്ന് ഐഎംസിസി ജിസിസി ജനറൽ കൺവീനർ പിപി സുബൈർ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News