Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ടു സ്ത്രീകളെ രക്ഷിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

March 23, 2023

March 23, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ബി-റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് സമീപമുള്ള മന്‍സൂറയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രണ്ട് സ്ത്രീകളെ ജീവനോടെ പുറത്തെടുത്തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിന് അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ 8നായിരുന്നു അപകടം. കെട്ടിടം തകരുന്ന സമയത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നവര്‍ക്ക് ആവശ്യമായ പെര്‍മിറ്റുകളുണ്ടോ എന്ന് ഉറപ്പുവരുത്തും. അറ്റകുറ്റപ്പണികള്‍ കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News