Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് സുരക്ഷ,ബ്രിട്ടീഷ് നാവിക സേനയുടെ രണ്ട് കപ്പലുകൾ ദോഹ തുറമുഖത്തെത്തി

November 12, 2022

November 12, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ഖത്തർ ലോകകപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബ്രിട്ടനിൽ നിന്നുള്ള രണ്ട് സൈനിക കപ്പലുകൾ ദോഹയിലെ  ഉമ്മുൽ ഹൂൽ തുറമുഖത്തെത്തി. അമീരി നാവിക സേന കഴിഞ്ഞ ദിവസമാണ് കപ്പലുകൾ സ്വീകരിച്ചത്. ഫിഫ ലോകകപ്പ് സുരക്ഷിതമാക്കാൻ സൗഹൃദ രാജ്യങ്ങളുമായി ഖത്തർ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് നാവിക സേനയുടെ കപ്പലുകൾ ദോഹയിൽ എത്തിയത്.

ലോകകപ്പിനായുള്ള സുരക്ഷാക്രമീകരണങ്ങളിൽ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് രണ്ടു കപ്പലുകളിലെയും നാവിക മേധാവികൾ അറിയിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News