Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
വെള്ളിയാഴ്ച ഖത്തറിൽ കടുത്ത നിയന്ത്രണങ്ങൾ,ലുസൈൽ സൂപ്പർകപ്പ് ടിക്കറ്റെടുത്തവർ നിർബന്ധമായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

September 07, 2022

September 07, 2022

ദോഹ : സൗദിയിലെയും ഈജിപ്തിലെയും രണ്ട് പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ലുസൈൽ സൂപ്പർകപ്പ് മത്സരങ്ങൾ നടക്കുന്ന വെള്ളിയാഴ്ച്ച ദോഹയിലെ നിരത്തുകളിൽ തിരക്കേറും.ഗതാഗതകുരുക്ക് ഒഴിവാക്കി പൊതുജനങ്ങൾക്കും ഫുട്‍ബോൾ ആരാധകർക്കും സൗകര്യമൊരുക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

മത്സരം കാണാനെത്തുന്നവർ നേരത്തെ സ്റ്റേഡിയത്തിൽ  എത്തിച്ചേരണമെന്ന് അധികൃതർ നിർദേശിച്ചു.പൊതുഗതാഗത സൗകര്യവും കളികാണാനെത്തുന്നവർക്കായി പ്രത്യേക ബസ് സൗകര്യവും ടാക്സികളും ഉൾപ്പെടെ ലുസൈൽ സ്റ്റേഡിയത്തിൽ എത്താൻ വിവിധ സൗകര്യങ്ങൾ ലഭ്യമാണ്.

സെപ്റ്റംബർ 9-ന് വെള്ളിയാഴ്ച വൈകുന്നേരം 4:30 നും അടുത്ത ദിവസം പുലർച്ചെ 2 നും ഇടയിൽ ലുസൈൽ സ്റ്റേഡിയത്തിന് ചുറ്റും തിരക്കനുഭവപ്പെടുന്നതിനാൽ റോഡ് അടച്ചിടലും വഴിതിരിച്ചുവിടലും ഉൾപ്പെടെയുള്ള ഗതാഗത നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്..

മത്സരം രാത്രി 9 മണിക്ക് ആരംഭിക്കും, കിക്ക് ഓഫിന് നാല് മണിക്കൂർ മുമ്പ് ഗേറ്റുകൾ തുറക്കും.
ലുസൈൽ സ്റ്റേഡിയത്തിലേക്കെത്താൻ ഏറ്റവും വേഗമേറിയതും എളുപ്പമായതുമായ വഴി ദോഹ മെട്രോയാണ്. ക്യുഎൻബി മെട്രോ സ്റ്റേഷനിൽ നിന്ന്  7-10 മിനിറ്റ് നടന്നാൽ ലുസൈൽ സ്റ്റേഡിയത്തിലെത്താം.ശനിയാഴ്ച പുലർച്ചെ 2 മണി വരെ മെട്രോ സർവീസുകൾ ഉണ്ടായിരിക്കും.കാർ പാർകിങ്ങിലെ F, G ഭാഗങ്ങളിൽ നിന്നുള്ള പാർക്ക് & റൈഡ് ഷട്ടിൽ ബസ് സർവീസുകൾ കിക്ക്-ഓഫിന് നാല് മണിക്കൂർ മുമ്പ് ആരംഭിച്ച് മത്സരം അവസാനിച്ച് 90 മിനിറ്റ് വരെ പ്രവർത്തിക്കും.

സ്റ്റേഡിയം എക്സ്പ്രസ് ബസ് സർവീസ്

ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്‌സിന് അടുത്തുള്ള ഫിഫ ഫാൻ ഫെസ്റ്റിവൽ ബസ് ഹബ്ബിൽ നിന്നാണ് സ്റ്റേഡിയം എക്സ്പ്രസ്സ് ബസുകൾ പുറപ്പെടുക. കിക്ക്-ഓഫിന് നാല് മണിക്കൂർ മുമ്പ് ആരംഭിച്ച്‌ മത്സരം കഴിഞ്ഞ് 90 മിനിറ്റ് വരെ ലഭ്യമായിരിക്കും.

ടാക്സികൾക്കും റൈഡ്-ഹെയിൽ സർവീസുകൾക്കുമായി ഡ്രോപ്പ്-ഓഫ്/പിക്ക്-അപ്പ് ഏരിയകൾ ഉണ്ടാകും.
 
സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള നിർദേശങ്ങൾ :

സ്വന്തം കാറുകളിൽ കളി കാണാനെത്തുന്നവർ പൊതു പ്രവേശന പാർക്കിങ് മേഖലയിൽ നീലനിറത്തിൽ ‘P’ എന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങളിലാണ് പാർക്ക് ചെയ്യേണ്ടത്.

അൽ ഖോർ എക്‌സ്‌പ്രസ് വേ (സൗത്ത്), ലുസൈൽ, മെറൈജീൽ ഇ'ബൗണ്ട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ കാർ പാർക്ക് സോൺ H ലേക്ക് പോകണം.

അൽ ഖോർ എക്‌സ്‌പ്രസ്‌വേ (നോർത്ത്), മെറൈജീൽ എന്നിവിടങ്ങളിൽ നിന്ന് സ്വന്തം വാഹനത്തിൽ വരുന്നവർ  F,G സോണുകളിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്.

ലുസൈൽ എക്‌സ്‌പ്രസ് വേ, വാദി അൽ ബനാത്ത്/നോർത്ത് ദുഹൈൽ എന്നിവിടങ്ങളിൽ നിന്ന് സ്വന്തം വാഹനങ്ങളിൽ വരുന്നവർ  C,D,E എന്നീ കാർ പാർക്ക് സോണുകളിലാണ് പാർക് ചെയ്യേണ്ടത്.

പൊതു പ്രവേശന കാർ പാർക്കിങ്ങിൽ വാഹനം പാർക്ക് ചെയ്യുന്നവർ  കാറിൽ നിന്നിറങ്ങി സ്റ്റേഡിയത്തിലേക്ക് നടന്നെത്താൻ  അധിക സമയം മുൻകൂട്ടി കാണേണ്ടിവരും.

പാർക്കിങ് സൗകര്യങ്ങളെ കുറിച്ചും ലഭ്യതയെക്കുറിച്ചും മനസിലാക്കാൻ ഗ്രൗണ്ട് സ്റ്റാഫുമായി സംസാരിക്കാവുന്നതാണ്.
സെപ്തംബർ 8 മുതൽ മത്സരം കഴിയുന്നത് വരെ ഇനിപ്പറയുന്ന റോഡുകൾ അടച്ചിടും :
- ലുസൈൽ ബൊളിവാർഡ്അ,ൽ ഖരേജ് സ്ട്രീറ്റ്,ലുത്വാർ സ്ട്രീറ്റ്, അൽ ഷൂ സ്ട്രീറ്റ്,ഹസ്ബത്ത് സ്ട്രീറ്റ്,ലഗ്മെലിയ സ്ട്രീറ്റ്,ജബൽ തുഐലാബ് സ്ട്രീറ്റ്.
സ്ട്രീറ്റുകൾ : 130,131, 171, 172, 173, 174, 175, 176, 177, 178, 179, 180, 181, 182, 183, 184, 185, 186, 187, 188, 189, 190, 191, 192,193 & 194

വിഐപി/ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾ ഇല്ലാത്ത റോഡ് ഉപയോക്താക്കൾ വിഐപി/ഹോസ്പിറ്റാലിറ്റി സൈനേജുകൾ  പിന്തുടരരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.സെപ്തംബർ 8 മുതൽ മത്സരം കഴിയുന്നത് വരെ പാർക്കിംഗ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ ഇനിപ്പറയുന്ന റോഡുകളിൽ പ്രവേശനം ലഭിക്കൂ:

-സ്ട്രീറ്റ് 130
- സ്ട്രീറ്റ് 131
- അൽ തർഫ സ്ട്രീറ്റ്
- ഉം സമ്ര സ്ട്രീറ്റ്
- ജാരി അൽ ഖൈൽ സ്ട്രീറ്റ്
- ഉം അൽ സാൽം സ്ട്രീറ്റ്
- ലബ്രെത സ്ട്രീറ്റ്
- അബ്രൂക്ക് സ്ട്രീറ്റ്
- അൽ മെറൂന സ്ട്രീറ്റ്
- അൽ ജസാസിയ സ്ട്രീറ്റ്
- സ്ട്രീറ്റ് 250
- സ്ട്രീറ്റ് 359
- ലുസൈൽ സ്റ്റേഡിയം സ്ട്രീറ്റ്
- ജോ അൽ റംത്ത് സ്ട്രീറ്റ് (അൽ ജസസ്യ സ്ട്രീറ്റിനും ലബ്സീർ സ്ട്രീറ്റിനും ഇടയിൽ)

മത്സരത്തോടനുബന്ധിച്ച് അടക്കുന്ന റോഡുകളിൽ  കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News