Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോകകപ്പ് കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം,സുപ്രീം കമ്മറ്റിയുടെ പ്രത്യേക യാത്രാ നിർദേശങ്ങൾ

November 13, 2022

November 13, 2022

അൻവർ പാലേരി 

ദോഹ :ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്.ഏഴാം നാൾ ലോകാതെ ഏറ്റവും വലിയ കായികമേളയ്ക്കായി സ്റ്റേഡിയങ്ങളിലേക്ക് പോകുന്ന ആരാധകർക്കായി സുപ്രീം കമ്മറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വിശദമായ യാത്ര നിർദേശങ്ങൾ നൽകി.സ്റ്റേഡിയങ്ങളിലേക്ക് പോകാൻ നിരവധി ഗതാഗത മാര്ഗങ്ങള് ഉള്ളതിനാൽ ഏറ്റവും ഉചിതമായത് തെരഞ്ഞെടുത്ത് മുൻകൂട്ടി ആസൂത്രണം ചെയ്‌താൽ കാര്യങ്ങൾ എളുപ്പമാവും. ഖത്തറിൽ സ്ഥിരതാമസമുള്ളവർ സ്വന്തം കാറുകളിൽ തന്നെ സ്റ്റേഡിയങ്ങളിലേക്കുള്ള ഡ്രോപ്പ് ഔട്ട് പോയിന്റുകൾ വരെ എത്തണമെന്നാണ് പ്രധാന നിർദേശം.

പുറത്തുനിന്ന് വരുന്ന സന്ദർശകർ ദോഹ മെട്രോയും വിവിധ ബസ് സർവീസുകളും ഉൾപ്പെടെയുള്ള പൊതുഗതാഗതം ഉപയോഗിക്കണം.ഇവരെ സ്റ്റേഡിയങ്ങളിലേക്കും തിരിച്ചതും എത്തിക്കാൻ സ്‌റ്റേഡിയം എക്‌സ്‌പ്രസ് ബസ് സർവീസുകൾ ഉണ്ടായിരിക്കും.

കാറിലോ മെട്രോയിലോ ബസിലോ എത്തിയാലും ഡ്രോപ്പ്-ഓഫ് സ്ഥലത്ത് നിന്ന് സ്റ്റേഡിയത്തിലേക്ക് കുറഞ്ഞത് 15 മിനിറ്റെങ്കിലും നടക്കാനുള്ളതിനാൽ വെള്ളം കയ്യിൽ കരുതണം.

ദോഹ മെട്രോ 

എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിൽ അഞ്ചും(അഹ്മദ് ബിൻ അലി സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം, സ്റ്റേഡിയം 974 എന്നിവ മെട്രോ സ്റ്റേഷനിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള മൂന്ന് സ്റ്റേഡിയങ്ങളായ അൽ ബൈത്ത്, അൽ ജനൂബ്, അൽ തുമാമ സ്റ്റേഡിയം എന്നിവിടങ്ങളിലേക്കെത്താൻ  മത്സര ദിവസങ്ങളിൽ അടുത്തുള്ള മെട്രോയിൽ നിന്ന് ഷട്ടിൽ  ബസ് സർവീസുകൾ ഉണ്ടാവും.

സ്റ്റേഡിയങ്ങളിലേക്കുള്ള മെട്രോ സ്റ്റേഷനുകൾ ഇവയാണ് :

അഹ്മദ് ബിൻ അലി സ്റ്റേഡിയം: അൽ റിഫ മാൾ ഓഫ് ഖത്തർ (ഗ്രീൻ ലൈൻ) സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം: എജ്യുക്കേഷൻ സിറ്റി (ഗ്രീൻ ലൈൻ) സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം: സ്പോർട് സിറ്റി (ഗോൾഡ് ലൈൻ) സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

ലുസൈൽ സ്റ്റേഡിയം: ലുസൈൽ ക്യുഎൻബി (റെഡ് ലൈൻ),  സ്റ്റേഷനിൽ ഇറങ്ങി 15 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

സ്റ്റേഡിയം 974: റാസ് ബു അബൗദ് (ഗോൾഡ് ലൈൻ), സ്റ്റേഷനിൽ ഇറങ്ങി 15 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

അൽ ബൈത്ത്: ലുസൈൽ ക്യുഎൻബി (റെഡ് ലൈൻ), സ്റ്റേഷനിൽ ഇറങ്ങി 25 മിനുട്ട് ഷട്ടിൽ ബസിൽ യാത്ര ചെയ്ത ശേഷം 15 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

അൽ ജനൂബ് (റെഡ് ലൈൻ),  സ്റ്റേഷനിൽ ഇറങ്ങി 15 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

അൽ തുമാമ: ഫ്രീ സോൺ (റെഡ് ലൈൻ), 20 മിനിറ്റ് ഷട്ടിൽ ബസ് യാത്രക്ക് ശേഷം 25 മിനിറ്റ് നടന്നാൽ സ്റ്റേഡിയത്തിൽ എത്താം.

സ്റ്റേഡിയം എക്സ്പ്രസ് ബസുകൾ

ബർവ മദീനത്‌ന, സൂഖ് വാഖിഫ് - നോർത്ത്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ് ബേ, ബർവ ബരാഹത്ത് അൽ ജനൂബ് എന്നീ അഞ്ച് സ്ഥലങ്ങളിൽ നിന്നാണ് സ്റ്റേഡിയം എക്‌സ്പ്രസ് ബസുകൾ  സർവീസ് നടത്തുന്നത്.

കാറിൽ വരുന്നവർ 

കാർ ഡ്രൈവ് ചെയ്തുവരുന്ന ഖത്തറിൽ സ്ഥിരതാമസക്കാരായ ആരാധകർ  വാഹനം പാർക്ക് ചെയ്തതിന് ശേഷം കുറഞ്ഞത് 20 മിനിറ്റെങ്കിലും നടക്കാൻ തയ്യാറായിരിക്കണം.എഡ്യൂക്കേഷൻ സിറ്റി, സ്റ്റേഡിയം 974, ലുസൈൽ എന്നിവിടങ്ങളിൽ പാർക്ക് ആൻഡ് റൈഡ് സേവനങ്ങൾ ലഭ്യമായിരിക്കും.ഇവിടെ നിന്നും  എഡ്യൂക്കേഷൻ സിറ്റി ട്രാം ഉപയോഗിച്ച്‌ സ്റ്റേഡിയത്തിൽ എത്താം.

ടാക്സികളിൽ വരുന്നവർ 

എട്ട് സ്റ്റേഡിയങ്ങൾക്ക് സമീപവും ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് ഏരിയകൾ ഉണ്ടായിരിക്കും.ഇവിടെ ഇറങ്ങി കുറഞ്ഞത് 20 മിനിറ്റെങ്കിലും നടന്നാൽ സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാം.

എല്ലാ ഗതാഗത സേവനങ്ങളും മത്സരങ്ങൾ തുടങ്ങുന്നതിന് നാല് മണിക്കൂർ മുമ്പ് ആരംഭിക്കുമെന്നും കളി അവസാനിച്ച് 1.5 മണിക്കൂർ വരെ മാത്രവുമാണ് പ്രവർത്തിക്കുകയെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News