Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്താൻ ഇനി ഡ്രോണുകളും

October 19, 2022

October 19, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തറിലെ റോഡുകളിൽ ഗതാഗതം ക്രമീകരിക്കാനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി ഡ്രോണുകൾ ഉപയോഗിക്കുന്നു.ക്യാമറകൾക്കും റഡാറുകൾക്കും പുറമെയാണ്   ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം ഡ്രോണുകളും രംഗത്തിറക്കുന്നത്.

“തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളുടെ യാത്ര, ലോഡ്‌ സുരക്ഷിതമായ രീതിയിൽ ക്രമീകരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും വീഴ്ച വരുത്തൽ,അനധികൃത പ്രദേശങ്ങളിൽ പ്രവേശിക്കുക, നിശ്ചിത പാത മാറി സഞ്ചരിക്കൽ  തുടങ്ങിയ നിയമലംഘനങ്ങളും ഡ്രോണുകൾ നിരീക്ഷിക്കും” -ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഗതാഗത വിഭാഗം ട്വിറ്ററിൽ വ്യക്തമാക്കി.

ലോകകപ്പ് ദിവസങ്ങളിൽ രാജ്യത്തെ റോഡുകളിൽ ഗണ്യമായി  വർധിക്കാനിടയുള്ള ഗതാഗത തിരക്ക് കൂട് കണക്കിലെടുത്താണ് പുതിയ തീരുമാനം. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക.


Latest Related News