Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
'മെസ്സി ബിഷ്ത്' വിപണിയിലെത്തി, അമീർ മെസ്സിയെ ധരിപ്പിച്ച അറേബ്യൻ മേൽക്കുപ്പായത്തിന് വൻ ഡിമാന്റ്

December 21, 2022

December 21, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് കൈപ്പിടിയിലൊതുക്കിയ അർജന്റീനൻ നായകൻ ലയണൽ മെസ്സിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ബിഷ്ത് എന്ന പേരിലറിയപ്പെടുന്ന മേൽക്കുപ്പായം ധരിപ്പിച്ചത് ലോകമെങ്ങും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.അറബ് മണ്ണിൽ ആദ്യമായി നടന്ന ലോകകപ്പിൽ അറബികളുടെ ബഹുമതി ചിഹ്നമായ മേൽ വസ്ത്രം ധരിപ്പിച്ചത് വലിയ ആദരവായാണ് ലോകം വിലയിരുത്തിയത്.അറബികൾക്കും ലോകത്തിനുമിടയിലെ സാംസ്കാരിക വിനിമയമായാണ് വിശ്വമഹാവേദിയിലെ ഈ ആദരവിനെ ലോകം വിലയിരുത്തിയത്.എന്നാൽ ഈ നടപടിയെ വിമർശിച്ചു രംഗത്തെത്തിയവരും കുറവല്ല.

എന്തായാലും,ലോകകപ്പ് ഫൈനൽ വേദിയിൽ  അർജന്റീന നായകൻ ലിയണൽ മെസിയെ ഖത്തർ ഭരണാധികാരി ഷൈഖ് തമീം ബിൻ ഹമദ് അൽതാനി ബിശ്ത് ധരിപ്പിച്ച ശേഷം ഈ വസ്ത്രം വാങ്ങാൻ സൂഖ് വാഖിഫിൽ വിദേശികളുടെ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.അർജന്റീനക്കാരാണ് ബിശ്ത് വാങ്ങാൻ എത്തിയവരിൽ ഏറെയുമെന്ന് സൂഖ് വാഖിഫിലെ വ്യാപാരികളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖത്തർ ലോകകപ്പ് ഫുട്‌ബോളിൽ കിരീടം ചൂടിയതിന്റെ ഓർമ്മക്കായാണ് ബിശ്ത് വാങ്ങുന്നതെന്ന് ആരാധകർ വ്യക്തമാക്കി.ഫൈനൽ കഴിഞ്ഞ പിറ്റേ ദിവസം മുതൽ ചൊവ്വാഴ്ച വരെ നിരവധി ആരാധകരാണ് ബിഷ്ത് വാങ്ങാൻ ഇവിടെയെത്തിയത്.
അതേസമയം, ലോകകപ്പ് സമ്മാനദാന ചടങ്ങിൽ ലയണൽ മെസ്സി ധരിച്ചതിലൂടെ ലോകത്ത് പ്രശസ്തമായി മാറിയ ബിശ്ത് യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ വിപണനം ചെയ്യാൻ പദ്ധതിയുള്ളതായി അൽഹസയിലെ ബിശ്ത് വിപണി യിലെ മുതിർന്ന അംഗമായ അലി മുഹമ്മദ് അൽഖത്താൻ വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ ബിശ്ത് വിപണനം ചെയ്യാൻ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ മാത്രം പരിമിതമല്ല, ലോക വസ്ത്രമായി ബിശ്ത് ഇപ്പോൾ മാറിയിട്ടുണ്ടെന്ന് അലി മുഹമ്മദ് അൽഖത്താൻ പറഞ്ഞു.

അറബ് രാജ്യങ്ങളിൽ എത്തുന്ന വിദേശ സന്ദർശകർ അടക്കം നിരവധി പേർ സ്വന്തമാക്കാനും ധരിക്കാനും ആഗ്രഹിക്കുന്നതിനാൽ വൈകാതെ ബിശ്തിനുള്ള ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണ് കരുതുന്നത്. ബിശ്തിന്റെ മോഡലുകളിൽ ഒന്നിന് മെസ്സി ബിശ്ത് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. അൽഹസയിലെ ചില ബിശ്ത് നിർമാണ കേന്ദ്രങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും ബിശ്ത് വിപണനത്തിന് ഈ സ്ഥാപനങ്ങൾ ഓൺലൈൻ സ്റ്റോറുകളും പ്രയോജനപ്പെടുത്തും.
വ്യത്യസ്ത രാജ്യങ്ങളിൽനിന്നും ബിശ്തിനുള്ള ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും നിർണയിക്കാനും ഓരോ രാജ്യത്തെയും സ്ത്രീപുരുഷന്മാർക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളിൽ പെട്ടവർക്കും പ്രത്യേക രൂപകൽപനകളിലുള്ള ബിശ്തുകൾ രൂപകൽപന ചെയ്യാനും ബിശ്ത് നിർമാണ, വ്യാപാര മേഖലകളിൽ പ്രവവർത്തിക്കുന്ന ഒരുകൂട്ടം ആളുകളുമായി ചേർന്ന് വരും ദിവസങ്ങളിൽ സമഗ്ര പഠനം നടത്തും. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിശ്തുകൾ രൂപകൽപന ചെയ്ത് നിർമിക്കും.
മെസ്സിയുടെ ബിശ്ത് ധാരണം ലോക വിപണികളിലേക്കുള്ള ബിശ്തിന്റെ പ്രവേശനം എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാർക്ക് ആക്കി മാറ്റുകയും ചെയ്തു. പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളിൽ എത്താനും വിൽപന വർധിപ്പിക്കാനും ഉൽപാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും മറ്റും ബിശ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് അൽഖത്താൻ പറഞ്ഞു.

 അൽഹസ ബിശ്ത് വിപണനം ചെയ്യാൻ വിവിധ രാജ്യങ്ങളിൽ സർക്കാർ സ്‌കോളർഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് അൽഹസയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബിശ്ത് നിർമാണ, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവരും പറഞ്ഞു. സൗദിയിൽ ഏറ്റവും പ്രശസ്തവും ഡിമാന്റുള്ളതും അൽഹസ ബിശ്തിന് ആണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News