Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ടിക്കറ്റ് വില്പന കുതിച്ചുയർന്ന് 3 മില്യണിലേക്ക്,ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ രാജ്യങ്ങളിൽ ഖത്തർ ഒന്നാമത്

October 17, 2022

October 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഫിഫ ലോകകപ്പിന് 34 ദിവസം ശേഷിക്കെ, ഏറ്റവും കൂടുതൽ ടിക്കറ്റ് സ്വന്തമാക്കിയ ആദ്യ പത്ത് രാജ്യങ്ങളുടെ വിവരങ്ങൾ സംഘാടകർ വ്യക്തമാക്കി.

തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ  ഫിഫ ലോകകപ്പ് സി.ഒ.ഒ  കോളിൻ സ്മിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏകദേശം 3 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ സ്വന്തമാക്കിയത് ആതിഥേയ രാജ്യമായ ഖത്തർ തന്നെയാണ്- ആകെ വിറ്റഴിച്ച ടിക്കറ്റുകളുടെ   37 ശതമാനം.

രണ്ടാമത് അമേരിക്കയും മൂന്നാമത് സൗദി അറേബ്യയുമാണ്.ഇംഗ്ലണ്ട്, മെക്സിക്കോ, യുഎഇ, അർജന്റീന, ഫ്രാൻസ്, ബ്രസീൽ, ജർമ്മനി എന്നിവയാണ് തൊട്ടുപിറകിലുള്ള മറ്റു രാജ്യങ്ങൾ.

നവംബർ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News