Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
കോൺഫിഡൻ്റ് കപ്പ് ആസാദി വോളി ഫെസ്റ്റ്, ടീ ജെ എസ് വി ക്ക് കിരീടം

September 04, 2022

September 04, 2022

ദോഹ: വോളീബോൾ പ്രേമികളുടെ ഖത്തറിലെ കൂട്ടായ്മയായ വോളിഖ് 'ആസാദി കാ അമൃത് മഹോത്സവിൻ്റെ ' ഭാഗമായി സംഘടിപ്പിച്ച ഏകദിന വോളിബോൾ ടൂർണമെന്റിൽ - കോൺഫിഡൻ്റ് കപ്പ് ആസാദി വോളി ഫെസ്റ്റ് - തൃശൂർ ജില്ലാ സഹൃദയ വേദി ജേതാക്കളായി. ആസ്പയർ ഡോമിൽ നടന്ന അന്തിമ പോരാട്ടത്തിൽ ഇൻകാസ് കോഴിക്കോടിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ്  വോളിബോളിലെ കന്നിയങ്കത്തിൽ തന്നെ ടീ ജെ എസ് വി കപ്പിൽ മുത്തമിട്ടത്. 

കെ എം സി സി കോഴിക്കോട്, വിവ വടകര എന്നീ ടീമുകളും  മാറ്റുരച്ച ടൂർണമെന്റിലെ  ലീഗ് റൗണ്ടിൽ  മൂന്ന് മത്സരങ്ങളിൽ നിന്ന് പരജയമറിയാതെ ഇൻകാസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരുന്നു. ഇൻകാസിനോട് പരാജയം ഏറ്റുവാങ്ങി ഗ്രൂപ്പിൽ രണ്ടാം സ്ഥനക്കാരായാണ് ടി ജെ എസ് വി കിരീടപ്പോരാട്ടത്തിന് അവസരം നേടിയത്.  ക്യാപ്ടൻ അബിനാസിൻ്റെ തകർപ്പൻ കളിയിൽ  ടി ജെ എസ് വി തോൽവിക്ക് പകരം വീട്ടി കിരീടം ചൂടുകയായിരുന്നു.

ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്ടൻ മോഹൻ അട്ല  ഏകദിന ടൂർണമെൻ്റ് ഉൽഘാടനം ചെയ്തു.. ഇന്ത്യൻ സ്പോർട്സ് സെൻ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ മുഹമ്മദ് ഈസ, ഐ എസ് സി ജനറൽ സെക്രട്ടറി ശ്രീനിവാസൻ എന്നിവർ ആദ്യ മത്സരത്തിലെ കളിക്കാരെ പരിചയപ്പെട്ടു. ഇൻഡോ - ഖത്തർ വോളിബോൾ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി മുൻ ഖത്തർ മിലിട്ടറി ടീം താരം അബ്ദുള്ള കേളോത്തിന് 'പ്രവാസി കായിക ശ്രേഷ്ഠ' പുരസ്കാരം സമ്മാനിച്ചു. മുൻ ഇൻ്റർനാഷണൽ താരം കൂടിയായ ഖത്തർ വോളിബോൾ അസോസിയേഷൻ സെക്രട്ടറി യൂസഫ് കാനു  അബ്ദുള്ള കേളോത്തിന് മെമൻ്റോ കൈമാറി.

ടൂർണമൻ്റിലെ ഏറ്റവും മികച്ച കളിക്കാരനായി ടി ജെ എസ് വി ക്യാപ്റ്റൻ അബിനാസ് തെരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്കുള്ള ട്രോഫികളും പ്രൈസ് മണിയും  ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഡോ. മോഹൻ തോമസ് വിതരണം ചെയ്തു.. ഇൻ്റർനാഷണൽ റഫറി മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ നസീം പുനത്തിൽ, മുഹമ്മദ് വി ടി, ബഷീർ ടി ടി കെ, സുധൻ, സമീർ പുനത്തിൽ, സുജേഷ്, ആഷിക്ക് മാഹി, ഹാരിസ് സി എന്നിവർ മത്സരങ്ങൾ  നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News