Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ബ്രസീലിയൻ ആരാധകർക്ക് ആശ്വാസം,സൗത്ത് കൊറിയക്കെതിരെ നെയ്‌മർ കളിക്കുമെന്ന് കോച്ച്

December 04, 2022

December 04, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : തിങ്കളാഴ്ച സൗത്ത്  കൊറിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബ്രസീലിനായി നെയ്മർ കളിക്കുമെന്ന് കോച്ച് ടിറ്റെ അറിയിച്ചു.ഞായറാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെ ബ്രസീലിയൻ താരം തിയാഗോ സിൽവയോട് നെയ്മർ കളിക്കുമോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ടൈറ്റ് മൈക്ക് വാങ്ങി "അതെ" എന്ന് മറുപടി നൽകിയത്. ഞായറാഴ്ച വൈകുന്നേരം നടന്ന പരിശീലനത്തില്‍ നെയ്‌മർ  പങ്കെടുത്തെന്നും  തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ നെയ്മറിന് കഴിയുമെന്നുമാണ് ടിറ്റെ പറഞ്ഞത്.

കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. എന്നാല്‍, ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരും എന്നാണ് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 'നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയും.

 

നവംബർ 24ന് സെർബിയക്കെതിരെ നടന്ന മത്സരത്തിൽ നെയ്മറുടെ കണങ്കാലിന് പരിക്കേറ്റിരുന്നു. താരത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും വെള്ളിയാഴ്ച കാമറൂണിനെതിരെ നടന്ന മത്സരത്തിലും നെയ്മർ കളിച്ചിരുന്നില്ല.എന്നാൽ നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ ആരാധകർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് കോച്ച് ഇപ്പോൾ പുറത്തുവിട്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News