Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തിരൂർ സാറ്റ് ഖത്തർ ചാപ്റ്റർ രൂപീകരിച്ചു,ഖത്തറിൽ സ്പോർട്സ് അക്കാദമി തുടങ്ങുമെന്ന് ഭാരവാഹികൾ

June 09, 2023

June 09, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : തിരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരൂർ സാറ്റ് സ്പോർട്സ് അക്കാദമിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഖത്തർ ചാപ്റ്റർ പ്രവർത്തനം തുടങ്ങി.

കഴിഞ്ഞ 12 വർഷമായി പ്രൊഫഷണൽ ഫുട്ബോളിൽ ഉന്നത നിലവാരത്തിലുള്ള പരിശീലനത്തോടു കൂടി മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന അക്കാദമി ഇന്ത്യയിലെ പ്രമുഖ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.ഈ സീസണിൽ മാത്രം ഒഡീഷ്യയിൽ നടന്ന എസ്.എസ് സാഹ ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ടൂർണമെന്റിലും പഞ്ചാബിൽ നടന്ന 60മത് ഹർഭജൻ സിംഗ് മെമ്മോറിയൽ ടൂർണമെന്റിലും സാറ്റ് വിജയകിരീടം ചൂടിയിട്ടുണ്ട്.സാറ്റിൽ നിന്നും പരിശീലനം നേടിയ താരങ്ങൾ ദേശീയ, സംസ്ഥാന ടീമുകളിലും, ഐ എസ് എൽ,ഐ ലീഗ്, സന്തോഷ് ട്രോഫി, കെ പി എൽ,തുടങ്ങിയ ടൂർണമെൻറ്കളിലും  പങ്കെടുത്തുവരുന്നുണ്ട്.വളർന്നുവരുന്ന വിവിധ പ്രായത്തിലുള്ള കളിക്കാർക്ക് പ്രത്യേക പരിശീലനം നൽകി ലോകോത്തര നിലവാരത്തിലുള്ള ഫുട്‍ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ ലക്ഷ്യമാക്കിയാണ് അക്കാദമി പ്രവർത്തിക്കുന്നത്. സന്തോഷ്‌ ട്രോഫിയിൽ കേരളത്തെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ എം പീതാംബരനാണ് അക്കാദമിയുടെ പ്രധാന പരിശീലകൻ.

ഫുട്ബോളിന്റെ ഈറ്റില്ലമായ വടക്കൻ കേരളത്തിൽ  വളർന്നുവരുന്ന ഫുട്ബോൾ പ്രഫഷനലുകളെ കണ്ടെത്താനും, അവർക്ക് അവസരം ഒരുക്കുന്നതിലും സാറ്റ് തിരൂർ മുഖ്യപങ്ക് വഹിക്കുന്നു.

സാറ്റിന്റെ നിലവിലുള്ള ഭാരവാഹികളായ പ്രസിഡൻറ് ഡോക്ടർ അൻവർ അമീൻ ചേലാട്ട് (ഓൾ ഇന്ത്യാ അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ്),ജനറൽ സെക്രട്ടറി ആഷിക് കൈനിക്കര (കേരള സംസ്ഥാന സ്പോർട്സ് ഫൗണ്ടേഷൻ ഡയറക്ടർ),ട്രഷറർ തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ്  സാറ്റ് ഖത്തർ ചാപ്റ്റർ രൂപീകൃതമായത്.

സാറ്റ് ഖത്തർ ചാപ്റ്റർ ഭാരവാഹികളായി എ പി ആസാദ്( മുഖ്യരക്ഷാധികാരി), അഷ്റഫ് ചിറക്കൽ(പ്രസിഡന്റ്), ജാഫർ മംഗലം(ജനറൽ സെക്രട്ടറി),സലീം കൈനിക്കര(ട്രഷറർ) എന്നിവരെ  തിരഞ്ഞെടുത്തു.ഫൈറോസ് തലക്കടത്തൂർ(ചീഫ് കോഡിനേറ്റർ),മുഹമ്മദ് ബഷീർ (ജൈദ), നൗഷാദ് ബാബു (ഇൻസ്പെയർ) എന്നിവരെ വൈസ് പ്രസിഡന്റുമാരായും 

നൗഷാദ് പൂക്കയിൽ, അജ്മൽ പി തുടങ്ങിയവരെ  ജോയിൻറ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. മൊയ്തീൻ കുണ്ടിൽ, റഹൂഫ് ടോക്കിയോ,പി ടി അഷ്‌റഫ്  ഷറഫുദ്ധീൻ, സബാഹ് വി പി,ജഷീൽ ടി, അഫ്‌സൽ മുത്താണിക്കാട്ട്,സലീം നെല്ലേരി,സാബു പാറപ്പുറത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

സാറ്റ് അക്കാദമിക്ക് ഖത്തറിൽ സ്പോർട്സ് അക്കാദമി തുടങ്ങാൻ പദ്ധതിയുണ്ടെന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വളർന്നുവരുന്ന കളിക്കാരെ കണ്ടെത്തി സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നതായും ഖത്തർ ചാപ്റ്ററിന്റെ തെരഞ്ഞെടുത്ത ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ എ പി ആസാദ്  അധ്യക്ഷനായിരുന്നു., അഷ്‌റഫ് ചിറക്കൽ സ്വാഗതവും സലീം കൈനിക്കര നന്ദിയും പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News