Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ലോകകപ്പിൽ ഇന്നു മുതൽ സമയ മാറ്റം,ആറ് മണിക്ക് ഒരേ സമയം രണ്ടു മത്സരങ്ങൾ

November 29, 2022

November 29, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ഖത്തർ ലോകകപ്പിലെ അവസാന റൌണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്നുമുതൽ സമയ മാറ്റം.ഇതനുസരിച്ച്,ഖത്തർ സമയം വൈകിട്ട് 6 നും (ഇന്ത്യൻ സമയം രാത്രി) ഖത്തർ സമയം  രാത്രി 10നും (ഇന്ത്യൻ സമയം12:30)ഇന്ന് രണ്ട് മത്സരങ്ങൾ വീതം നടക്കും.

ഖത്തറും നെതർലാൻഡും തമ്മിൽ അൽ ബൈത്ത് സ്റ്റേഡിയത്തിലും ഇക്വഡോറും സെനഗലും തമ്മിൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലുമാണ് ഈ രണ്ടു മത്സരങ്ങൾ നടക്കുക.

;ബ്രിട്ടീഷ് യുദ്ധം'എന്നറിയപ്പെടുന്ന ഇംഗ്ലണ്ടും വെയിൽസും തമ്മിലുള്ള മത്സരം രാത്രി പത്തിന്(ഇന്ത്യൻ സമയം രാത്രി 12.30) തന്നെ നടക്കും.അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഈ മൽസരം നടക്കുക.

ഇതുവരെ,ഖത്തർ സമയം ഉച്ചക്ക് 1 മണിക്കും വൈകീട്ട് 4 നും രാത്രി 7 നും രാത്രി 10 മണിക്കുമായാണ് നാല് മത്സരങ്ങൾ നടന്നിരുന്നത്.ഇന്ന് മുതൽ ഒരേ സമയം 2 മത്സരങ്ങൾ വീതം ദിനേന 4 മത്സരങ്ങൾ തന്നെ നടക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News