Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ പരിശീലനത്തിനിടെ ക്രെയിൻ തകർന്ന് മൂന്ന് അഗ്നിശമന സേനാംഗങ്ങൾ മരിച്ചതായി റിപ്പോർട്ട്

October 26, 2022

October 26, 2022

ന്യൂസ്‌റൂം ബ്യുറോ   

ദോഹ :ഹമദ് തുറമുഖത്ത് പരിശീലനത്തിനിടെ ക്രെയിൻ തകർന്ന് ചൊവ്വാഴ്ച മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്ഥാൻ പൗരന്മാരാണ് മരിച്ചതെന്നാണ് സംശയം.മരണപ്പെട്ട ഒരാളുടെ അടുത്ത ബന്ധുവിനെ ഉദ്ധരിച്ച്'ദോഹ ന്യൂസ്'ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട് പ്രകാരം യോസെഫ് മിന്ദർ, കലീമുള്ള, ജലാൽ എന്നിവരാണ് മരണപ്പെട്ടത്.കൊല്ലപ്പെട്ട മൂന്ന് പേരും ഖത്തർ, കുവൈത്ത് പൗരന്മാരാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ ആദ്യം അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത് തെറ്റാണെന്ന് ബന്ധു സ്ഥിരീകരിച്ചിട്ടുണ്ട്.

തുറമുഖത്ത് പരിശീലനത്തിനിടെ ഫയർ ട്രക്കിൽ നിന്ന് ഉയർത്തിയ ക്രെയിനിന് മുകളിലായിരുന്നു മൂന്നുപേരും ഉണ്ടായിരുന്നത്.ക്രെയിൻ പൊട്ടി താഴെവീണാണ് ഇവർ മരണപ്പെട്ടതെന്നാണ് സൂചന.

ദുരന്തങ്ങളിൽ നിന്നും അഗ്നിബാധയിൽ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാൻ തങ്ങളെത്തന്നെ സമർപ്പിച്ച  രക്തസാക്ഷികളോട് ദൈവം കരുണ കാണിക്കട്ടെ എന്ന് ഇന്റർനാഷണൽ പബ്ലിക് റിലേഷൻസ് അസോസിയേഷൻ സിഇഒ ജാസിം ഫഖ്റൂ ട്വീറ്റ് ചെയ്തു.

അതേസമയം,സംഭവത്തെകുറിച്ച്  ദോഹയിലെ ബന്ധപ്പെട്ട അധികൃതരോട് അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

source : Doha News/Twitter

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News