Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ലോകകപ്പ് തയാറെടുപ്പുകളുമായി ബന്ധമില്ല,ഖത്തറിൽ മൂന്ന് അഗ്നിശമന സേനാംഗങ്ങൾ മരിച്ച സംഭവത്തിൽ ഖത്തറിന്റെ വിശദീകരണം

November 03, 2022

November 03, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ പരിശീലനത്തിനിടെ പാക്കിസ്ഥാൻ സ്വദേശികളായ മൂന്ന് അഗ്നിശമനാംഗങ്ങൾ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഖത്തർ സൈനിക നിയമമനുസരിച്ച് കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സുരക്ഷാ സേനയുടെയും ഔദ്യോഗിക വക്താവ് കേണൽ ഡോ. ജബർ ഹമ്മൂദ് ജബർ അൽ-നുഐമി.ലോകകപ്പ് തയാറെടുപ്പുകളെ കുറിച്ച് വിശദീകരിക്കാൻ ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.മരിച്ചവരുടെ കുടുംബംങ്ങകൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു.

 “സിവിൽ ഡിഫൻസ് അഡ്മിനിസ്ട്രേഷന്റെ പരിശീലന കേന്ദ്രങ്ങളിലൊന്നിൽ പതിവ് പരിശീലനത്തിനിടെയാണ് അപകട  മരണം സംഭവിച്ചത്.ഇതിന് ലോകകപ്പുമായി ബന്ധപ്പെട്ട പരിശീലനങ്ങളുമായോ സാഹചര്യങ്ങളുമായോ യാതൊരു ബന്ധവുമില്ല."-അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ ആറിന് ഉണ്ടായ ദുരന്തത്തെ കുറിച്ച് ഇതാദ്യമായാണ് വാർത്താസമ്മേളനത്തിൽ ഔദ്യോഗിക വിശദീകരണമുണ്ടാകുന്നത്.അതേസമയം,അപകടമുണ്ടായപ്പോൾ തന്നെ ലോകകപ്പ് പരിശീലനവുമായി ഇതിന് ബന്ധമില്ലെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങളോട് അധികൃതർ വിശദീകരിച്ചിരുന്നു.

ദോഹ തുറമുഖത്ത് പരിശീലനത്തിനിടെ ഫയർ ട്രക്കിൽ നിന്ന് ഉയർത്തിയ ക്രെയിൻ പൊട്ടിവീണാണ് യൂസുഫ് മിന്തർ,കലീമുള്ള,ജലാൽ എന്നീ മൂന്ന് അഗ്നിശമനസേനാംഗങ്ങൾ മരിച്ചത്.മൂന്നു പേരും പാക്കിസ്ഥാൻ സ്വദേശികളാണ്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News